ആകാശവിസ്മയങ്ങളുടെ ചെപ്പുതുറന്ന് ദുബൈ എയർഷോ
text_fieldsദുബൈ: ആഗോള വ്യോമയാനരംഗത്തെ ഗതി നിർണയിക്കുന്ന ദുബൈ എയർ ഷോയുടെ 18ാമത് എഡിഷന് ദുബൈ വേൾഡ് സെൻട്രലിൽ ഗംഭീര തുടക്കം.
ഈമാസം 17വരെ അഞ്ചു ദിവസങ്ങളിലായി നടക്കുന്ന പ്രദർശനത്തിൽ 148 രാജ്യങ്ങളിൽനിന്നായി വ്യോമയാന രംഗത്തെ 14,00 പ്രദർശകരാണ് എക്സിബിഷനിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ വർഷം 1200 കമ്പനികളായിരുന്നു പ്രദർശനത്തിനെത്തിയിരുന്നത്.വ്യോമയാനരംഗത്തെ 300 പ്രമുഖരും വിവിധ വിഷയങ്ങളിൽ സംസാരിക്കും. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം തിങ്കളാഴ്ച പ്രദർശനം കാണാനെത്തിയിരുന്നു.
യു.എ.ഇ എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ റാശിദ് ആൽ മക്തൂമിനും മറ്റ് ഭരണാധികാരികൾക്കും ഒപ്പമാണ് ശൈഖ് മുഹമ്മദ് പ്രദർശനം കാണാനെത്തിയിരുന്നത്.അതേസമയം, ആദ്യ ദിനംതന്നെ 19100 കോടിയുടെ വമ്പൻ കരാറിനും പ്രദർശനം സാക്ഷിയായി. ദുബൈയുടെ ഫ്ലാഗ് എയർഷിപ്പായി എമിറേറ്റ്സ് എയർലൈനാണ് യു.എസ് കമ്പനിയുമായി ശതകോടികളുടെ കരാറിലെത്തിയത്. 95 വൈഡ് എയർക്രാഫ്റ്റുകൾ വാങ്ങുന്നതിനാണ് ഇരുകമ്പനികളും കരാറിലെത്തിയത്.
മുന്‍വര്‍ഷത്തില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ വൻ പങ്കാളിത്തമാണ് അനുഭവപ്പെടുന്നത്. വിമാന നിര്‍മാതാക്കളും എയര്‍ ലൈന്‍ ഉടമകളും വ്യോമയാന മേഖലയിലെ വിദഗ്ധരും സൈനിക ഉദ്യോഗസ്ഥരും വ്യവസായികളും ഉള്‍പ്പെടെ വലിയ സംഘമാണ് ഇത്തവണ സാന്നിധ്യമറിയിച്ചിട്ടുള്ളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി സഞ്ചാരികളും വ്യത്യസ്തമാര്‍ന്ന ആകാശവിസ്മയത്തിന് വരും ദിവസങ്ങളിലും സാക്ഷികളാകാനെത്തും.
ഉഗ്രശേഷിയുള്ള പോർവിമാനങ്ങളും ആഡംബര വിമാനങ്ങളും ഹെലികോപ്ടറുകളും സൈനിക വിമാനങ്ങളും ഇത്തവണയും പ്രദർശനത്തിലെത്തിയിട്ടുണ്ട്. ആളില്ലാവിമാനങ്ങൾ, ചരക്കുവിമാനം, സാങ്കേതികവിദ്യകൾ എന്നിവർ പ്രദർശനത്തിന്റെ ഭാഗമാണ്.യു.എ.ഇ സേനയുടെ ആകാശ അഭ്യാസങ്ങളും എയർഷോയിൽ അരങ്ങേറും. മൊറോക്കൻ ദേശീയ വിമാനക്കമ്പനിയായ എയർ മൊറോക്കോ, റോയൽ ജോർഡനിയൻ, ലാത്വിയൻ എയർലൈൻ എയർബാൾട്ടിക്, ഫ്ലൈ ദുബൈ എന്നീ കമ്പനികളാണ് എമിറേറ്റ്സ് എയർലൈനിനെ കൂടാതെ ആദ്യ ദിനം കരാറിലെത്തിയത്.
ഓരോ രണ്ടു വർഷം കൂടുമ്പോഴാണ് ആകാശസഞ്ചാരത്തിന്റെ പുതുകാഴ്ചകളുമായി ദുബൈ എയർഷോ വിരുന്നെത്താറ്. കഴിഞ്ഞ തവണ നടന്ന എയർഷോയിൽ 104,000 സന്ദർശകരാണ് പ്രദർശനത്തിലെത്തിയിരുന്നത്.കഴിഞ്ഞതവണകളെ പോലെ ഇത്തവണയും പൊതുജനങ്ങൾക്ക് പ്രവേശനമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.