ദുബൈ എയർഷോ നവംബർ 13മുതൽ
text_fieldsദുബൈ: ആകാശവിസ്മയങ്ങളുമായി ദുബൈ എയർഷോ വീണ്ടുമെത്തുന്നു. ഇത്തവണ നവംബർ 13 മുതൽ 17വരെയാണ് ലോകത്തിലെ ഏറ്റവും വലിയ എയറോസ്പേസ് എക്സിബിഷനായ എയർഷോ അരങ്ങേറുന്നത്. ദുബൈ വേൾഡ് സെൻട്രൽ വിമാനത്താവളത്തിലാണ് ഷോ അരങ്ങേറുക.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രദർശകരെത്തുന്ന മേളയിൽ കോടിക്കണക്കിന് ദിർഹമിന്‍റെ ഇടപാടുകൾ നടക്കും. കഴിഞ്ഞ വർഷം എയർഷോയിൽ 1200 സ്ഥാപനങ്ങളാണ് പങ്കെടുത്തത്. ഇത്തവണ കൂടുതൽ കമ്പനികളും പ്രദർശകരും മേളക്ക് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആയിരക്കണക്കിന് സന്ദർശകരും പ്രദർശകരും വിമാന നിർമാതാക്കളും ശാസ്ത്രജ്ഞരും എയർലൈൻ ഉടമകളും വിതരണക്കാരും വ്യവസായികളും സൈനിക ഉദ്യോഗസ്ഥരും ഓരോ രണ്ട് വർഷത്തിലും നടക്കുന്ന മേളയിൽ പങ്കെടുക്കാറുള്ളത്.
ഓരോ തവണയും 100 ബില്യൺ ഡോളറിലേറെ മൂല്യമുള്ള കരാറുകൾ ഒപ്പുവെക്കാറുണ്ട്. വിവിധ രാജ്യങ്ങൾ തമ്മിൽ വിമാനകൈമാറ്റ കരാറുകളും എയർഷോ വേദിയിൽ ഒപ്പുവെക്കാറുണ്ട്. വ്യോമയാന മേഖലയിലെ പുതിയ ട്രെൻഡുകളും സാധ്യതകളും പരിചയപ്പെടുത്തുന്ന പ്രദർശനങ്ങളും അരങ്ങേറും.
ഉഗ്രശേഷിയുള്ള പോർവിമാനങ്ങളും ആഡംബര വിമാനങ്ങളും ഹെലികോപ്ടറുകളും സൈനികവിമാനങ്ങളും ഇത്തവണയും ഉണ്ടാവും. ആളില്ലാ വിമാനങ്ങൾ, ചരക്കുവിമാനം, സാങ്കേതികവിദ്യകൾ എന്നിവ പ്രദർശനത്തിനെത്തും. യു.എ.ഇ സേനയുടെ ആകാശ അഭ്യാസങ്ങളും എയർഷോയിൽ അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.