ദുബൈ-അൽെഎൻ റോഡ് വികസനം: പുതിയ പാലം തുറന്നു
text_fieldsദുബൈ: ദുബൈ-അൽ ഐൻ റോഡ് വികസന പദ്ധതിയുടെ ഭാഗമായ നദ് അൽ ഷേബ ഇൻറർചേഞ്ചിലെ പുതിയ പാലം തുറന്നു. രണ്ടു ഭാഗത്തേക്കും ഇരട്ട ലൈനുകളുള്ള പാലം ഗതാഗതക്കുരുക്കുകൾ ഒഴിവാക്കാനും ട്രാഫിക് എളുപ്പമാക്കാനും സഹായിക്കും. 170 മീറ്റർ നീളമാണ് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ)യുടെ പുതിയ പാലത്തിനുള്ളത്. പാലം തുറന്നതോടെ ദുബൈ-അൽ ഐൻ റോഡ് വികസന പദ്ധതി 70 ശതമാനം പൂർത്തിയായതായി ആർ.ടി.എ ഡയറക്ടർ ജനറൽ മത്വാർ മുഹമ്മദ് അൽ തായർ പറഞ്ഞു.
പുതിയ റോഡ് നിലവിൽവന്നതോടെ ജങ്ഷനിലെ യാത്രാസമയം 88 ശതമാനം കുറഞ്ഞ് 104 സെക്കൻഡിൽനിന്ന് 13 സെക്കൻഡാകും. രണ്ടു ഭാഗങ്ങളിലേക്കുമായി മണിക്കൂറിൽ 6600 വാഹനങ്ങളെ കടത്തിവിടാൻ പാലത്തിന് കഴിയും. റോഡ് പൂർത്തിയായാൽ മണിക്കൂറിൽ 12,000 വാഹനങ്ങൾ വരെ കടന്നുപോകാൻ സാധിക്കുമെന്നും അധികൃതർ അറിയിച്ചു. നദ് അൽ ഷേബ, മെയ്ദൻ അടക്കം വിവിധ വികസന പദ്ധതികളുടെ വേഗം വർധിക്കാൻ വികസനം ഉപകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.