നിശ്ശബ്ദമായി ദുബൈയും തുടങ്ങി
text_fieldsദുബൈ: ആറു വർഷം മുമ്പ് ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിന് പന്തെറിയുേമ്പാൾ ദുബൈ ഇൻറർനാഷനൽ ക്രിക്കറ്റ് സ്റ്റേഡിയം ഇങ്ങനെയായിരുന്നില്ല. ജോലി നേരത്തേ തീർത്തും ലീവെടുത്തും മലയാളികളടക്കമുള്ള കാണികൾ ഒഴുകിയെത്തിയതോടെ ബി.സി.സി.ഐ പോലും ഞെട്ടി. സ്റ്റേഡിയത്തിന് ചുറ്റും കറങ്ങിനടക്കുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർതന്നെ രംഗത്തിറങ്ങേണ്ടി വന്നു. എന്നാൽ, 13ാം സീസണിെൻറ രണ്ടാം മത്സരം ദുബൈ സ്റ്റേഡിയത്തിൽ നടന്നപ്പോൾ സർവവും നിശ്ശബ്ദമായിരുന്നു. താരങ്ങളുടെ കൈയടികൾ മാത്രം. ഗാലറിയിലെ കസേരകളും ചിയർലീഡേഴ്സ് സ്റ്റാൻഡും നിശ്ശബ്ദമായി മത്സരത്തിന് സാക്ഷ്യം വഹിച്ചു.
ഈ സീസണിലെ രണ്ടാം മത്സരവും ദുബൈയിലെ ആദ്യ മത്സരവും ഞായറാഴ്ചയാണ് നടന്നത്. ഡൽഹിയും പഞ്ചാബും തമ്മിലായിരുന്നു ഏറ്റുമുട്ടൽ. ബി.സി.സി.ഐ പ്രസിഡൻറ് സൗരവ് ഗാംഗുലി, സെക്രട്ടറി ജെയ് ഷാ എന്നിവരും മത്സരം വീക്ഷിക്കാൻ എത്തിയിരുന്നു. കാണികൾ ഇല്ലാത്തതിെൻറ കുറവ് ടെലിവിഷൻ കാഴ്ചക്കാർ അറിയാതിരിക്കാൻ കസേരകളിൽ മനോഹരമായ െപയിൻറിങ് ഒരുക്കിയിരുന്നു. വീട്ടിലിരിക്കൂ, ഞങ്ങളെ പിന്തുണക്കൂ എന്നും കസേരകളിൽ കുറിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.