Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇളവുകൾ പ്രഖ്യാപിച്ച്​...

ഇളവുകൾ പ്രഖ്യാപിച്ച്​ ദുബൈ; ആഘോഷങ്ങൾക്ക്​ അനുമതി

text_fields
bookmark_border
dubai covid
cancel

ദുബൈ: കോവിഡ്​ ​രോഗ ബാധിതരുടെ എണ്ണം ദിവസവും കുറയുന്ന സാഹചര്യത്തിൽ ഇളവുകൾ പ്രഖ്യാപിച്ച്​ ദുബൈ. വിവാഹം ഉൾപെടെയുള്ള ആഘോഷങ്ങൾക്കാണ്​ ദുബൈ ദുരന്ത നിവാരണ സമിതി സുപ്രീം കമ്മിറ്റി അനുമതി നൽകിയിരിക്കുന്നത്​. റസ്​റ്റാറൻറുകളിലെയും കഫെകളിലെയും ഷോപ്പിങ്​ സെൻററുകളിലെയും തത്സമയ ആഘോഷ പരിപാടികൾ എന്നിവക്ക്​ ഒരു മാസത്തേക്ക്​ അനുമതി നൽകി. പരീക്ഷണാടിസ്​ഥാനത്തിലാണ്​ ഒരു മാസം നൽകിയിരിക്കുന്നത്​.

എന്നാൽ, ഇത്​ ദീർഘിപ്പിച്ചേക്കുമെന്നും അധികൃതർ വ്യക്​തമാക്കി. പരിപാടികൾ അവതരിപ്പിക്കുന്നവരും ജീവനക്കാരും നിർബന്ധമായും വാക്​സിൻ എടുത്തിരിക്കണം. പരിപാടികൾക്ക്​ 70 ശതമാനം ആളുകളെ ​പ്രവേശിപ്പിക്കാം. ഹോട്ടലുകൾ പൂർണമായും തുറന്ന്​ പ്രവർത്തിക്കാം. എന്നാൽ, മാസ്​ക്​ ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ എന്നിവയിൽ വിട്ടുവീഴ്​ചയില്ല. വിവാഹ പരിപാടികൾക്ക്​ 100 പേരെ വരെ പ​ങ്കെടുപ്പിക്കാം. എന്നാൽ, പ​ങ്കെടുക്കുന്നവരും ജീവനക്കാരും വാക്​സിൻ സ്വീകരിച്ചവരായിരിക്കണം. റസ്​റ്റാറൻറുകളുടെ ഒരു ടേബ്​ളിന്​ ചുറ്റും പത്ത്​ പേർക്ക്​ വരെ ഇരിക്കാം. കോഫി ഷോപ്പുകളിൽ ഒരു ടേബ്​ളിൽ ആറ്​ പേർ അനുവദിനീയം. ബാറുകൾ തുറക്കാനും അനുമതി നൽകി.

എന്നാൽ, വാക്​സിനെടുത്തവർക്ക്​ മാത്രമാണ്​ പ്രവേശനം. കമ്യൂണിറ്റി സ്​പോർട്​സ്​, സംഗീത മേള, അവാർഡ്​ ദാന ചടങ്ങുകൾ എന്നിവക്കും ഒരു മാസത്തേക്ക്​ അനുമതി നൽകി. കായിക പരിപാടികൾക്ക്​ ഗാലറിയുടെ 70 ശതമാനം ശേഷി വരെ കാണികളെ അനുവദിക്കാം. നേരത്തെ ഇത്​ 30 ശതമാനമായിരുന്നു. ഇൻഡോർ മത്സരങ്ങൾക്ക്​ പരമാവധി 1500 പേർക്കും ഔട്ട്​ഡോർ മത്സരങ്ങൾക്ക്​ 2500 പേർക്കുമാണ്​ അനുമതി. യു.എ.ഇയിൽ അഞ്ച്​ മാസത്തിനിടെ ഏറ്റവും കുറവ്​ കോവിഡ്​ ബാധിതർ റിപ്പോർട്ട്​ ചെയ്​ത പശ്​ചാത്തലത്തിലാണ്​ ഇളവുകൾ അനുവദിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19covid dubaiexemptions
News Summary - Dubai announces exemptions; Permission for celebrations
Next Story