'ദുബൈ ആർട്ട് എക്സ്പോ' എക്സിബിഷൻ
text_fieldsദുബൈ: ആർട്ട് യു.എ.ഇയുടെ 10ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഈ സീസണിലെ ആദ്യ എക്സിബിഷൻ ദുബൈ മെയദാനിലെ എക്സിബിഷൻ സെൻററിൽ അരങ്ങേറി. 'ദുബൈ ആർട്ട് എക്സ്പോ' എന്ന പേരിൽ നടന്ന എക്സിബിഷനിൽ 170 രാജ്യങ്ങളിൽനിന്നായി 200 കലാകാരന്മാരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. ഗ്ലോബൽ ആർട്ട് ഫൗണ്ടേഷനും കളേഴ്സ് ഫോർ പീസുമാണ് ആർട്ടിസ്റ്റുകളെ തിരഞ്ഞെടുത്തത്. അൽബേനിയൻ പ്രസിഡൻറ് ഉദ്ഘാടനം നിർവഹിച്ച എക്സ്പോയിൽ നൂറോളം ആർട്ടിസ്റ്റുകൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. യു.എ.ഇ സാംസ്കാരിക വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നെഹ്യാൻ മുഖ്യാതിഥിയായിരുന്നു. ദുബൈ ആർട്ട് ആൻഡ് കൾചർ ഡയറക്ടർമാരായ ഖലീൽ അബ്ദുൽ വാഹിദും റാഫിയ സുൽത്താൻ അൽ സുവൈദിയും മന്ത്രിയെ സ്വീകരിച്ചു.
യു.എ.ഇയുടെ അമ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 50 രാജ്യങ്ങളിലെ 50 ആർട്ടിസ്റ്റുകളുടെ 50 ശിൽപങ്ങൾ ദുബൈയിലെ 50 പ്രധാന ഇടങ്ങളിൽ പ്രദർശിപ്പിക്കുന്നുണ്ട്.
നവംബർ 25 മുതൽ ഡിസംബർ അഞ്ചു വരെ നടക്കുന്ന 'ഫിഫ്റ്റി ഫിഫ്റ്റി' എന്ന പേരിലുള്ള എക്സിബിഷൻ വിവിധ ഇടങ്ങളിൽ ദുബൈ ലാൻഡ് ഡിപ്പാർട്മെൻറ് രജിസ്ട്രേഷൻ വകുപ്പ് സി.ഇ. മജീദ് സാഗർ അൽ മറി, ദുബൈ ടൂറിസം ആൻഡ് കോമേഴ്സ് മാർക്കറ്റിങ് സീനിയർ ഡയറക്ടർ ശൈഖ് ഇബ്രാഹിം അൽ മുതവ, വലീദ് അൽ അലി, ആമിന അൽ ദഹേരി, സയീദ് അൽ മസ്റൂയി എന്നിവർ ഉദ്ഘാടനം ചെയ്യും.
ക്രിസ്മസ്-ന്യൂഇയർ ആഘോഷങ്ങളുടെ ഭാഗമായുള്ള ചിത്രപ്രദർശനം ജുമൈറ ക്രീക്ക് സൈഡ് ഹോട്ടലിൽ ഡിസംബർ 22 മുതൽ ജനുവരി നാലു വരെ നടക്കും.
ഇറ്റാലിയൻ ആർട്ടിസ്റ്റ് അന്തോണീറ്റ, ഗ്രീക്ക് ആർട്ടിസ്റ്റ് മരിയ, പോർചുഗീസ് ആർട്ടിസ്റ്റ് സീമോ, സ്പാനിഷ് ആർട്ടിസ്റ്റ് അേൻറാണിയോ, ഐറിഷ് ആർട്ടിസ്റ്റ് നിക്കോളാസ് എന്നിവരുടെ ക്രിസ്മസ് ആശയത്തിലുള്ള ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. ജനുവരിയിൽ ബുർജ് ഖലീഫയിലെ പ്രത്യേകം തയാറാക്കുന്ന വേദിയിൽ 'ആർട്ട് മ്യൂസിക് ഫാഷൻ' എന്ന പേരിൽ ഒരു ഫ്യൂഷൻ പരിപാടിയും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.