സാംസ്കാരികരംഗത്ത് നേരിട്ടുള്ള വിദേശനിക്ഷേപം ആകർഷിച്ച് ദുബൈ
text_fieldsദുബൈ: ആഗോളതലത്തിൽ സാംസ്കാരിക, ക്രിയേറ്റിവ് മേഖലയിലും നേരിട്ടുള്ള വിദേശനിക്ഷേപം ആകർഷിച്ച് ദുബൈ. നിക്ഷേപകരിൽ ഇന്ത്യയാണ് രണ്ടാംസ്ഥാനത്ത്. ഇതാദ്യമായാണ് ആഗോളതലത്തിൽ സാംസ്കാരിക രംഗത്ത് നേരിട്ടുള്ള വിദേശനിക്ഷേപം ഒരു നഗരം ആകർഷിക്കുന്നത്. സാംസ്കാരിക, സർഗാത്മക മേഖലയിലും നിക്ഷേപസാധ്യത വളരെ വലുതാണെന്ന് അനുഭവത്തിലൂടെ തെളിയിക്കുകയാണ് ദുബൈ. മൊത്തം 451 പദ്ധതികളാണ് സാംസ്കാരിക, ക്രിയേറ്റിവ് വ്യവസായ മേഖലയിൽ ദുബൈ ആവിഷ്കരിച്ചത്.
ലണ്ടൻ, സിംഗപ്പൂർ, പാരിസ്, ബെർലിൻ നഗരങ്ങളെപ്പോലും കടത്തിവെട്ടുകയാണ് സാംസ്കാരിക, ക്രിയേറ്റിവ് രംഗത്തെ ദുബൈ പദ്ധതികളും നിക്ഷേപാവസരങ്ങളും. എണ്ണമറ്റ തൊഴിലവസരങ്ങളും ഇതിലൂടെ രൂപപ്പെടുത്താനായി. 12,368 പേർക്കാണ് തൊഴിൽ ലഭിച്ചത്. 2021നെ അപേക്ഷിച്ച് പോയവർഷം നേരിട്ടുള്ള നിക്ഷേപത്തിൽ നൂറുശതമാനത്തിനും മുകളിലാണ് വർധന. പോയവർഷം 7,357 ബില്യൻ ദിർഹമായി സാംസ്കാരിക, ക്രിയേറ്റിവ് മേഖലയിലെ നിക്ഷേപം ഉയർന്നു. നിക്ഷേപകരിൽ ഇന്ത്യക്കാണ് രണ്ടാംസ്ഥാനം. അമേരിക്ക, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, യു.കെ എന്നിവയാണ് മറ്റു പ്രധാന നിക്ഷേപക രാജ്യങ്ങൾ. ദുബൈയുടെ പൊതുവായ മുന്നേറ്റത്തിനൊപ്പം സഞ്ചരിക്കാൻ സാധിച്ചതിന്റെ നേട്ടംകൂടിയാണിതെന്ന് സാംസ്കാരിക, ക്രിയേറ്റിവ് മേഖലയുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.