ദുബൈയിലെ കമ്പനിയുടമകൾ രജിസ്റ്റർ ചെയ്യാൻ നിർദേശം
text_fieldsദുബൈ: ദുബൈയിലെ കമ്പനികളുടെ ഉടമകൾ ഈ മാസം 15നുമുമ്പ് രജിസ്റ്റർ ചെയ്യണമെന്ന് ദുബൈ സാമ്പത്തികകാര്യ വകുപ്പ് അറിയിച്ചു. കമ്പനിയുടെ ലാഭം കൈപ്പറ്റുന്ന ഉടമകളുടെ പേരാണ് രജിസ്റ്റർ ചെയ്യേണ്ടത്.
ദുബൈ ഇക്കണോമിയുടെ സേവനകേന്ദ്രങ്ങൾ വഴിയും ded.ae എന്ന വെബ്സൈറ്റ് വഴി ഓൺലൈനായും രജിസ്ട്രേഷൻ പൂർത്തിയാക്കാം. ദുബൈ ഇക്കണോമിയിൽ കമ്പനി രജിസ്ട്രേഷൻ ഇടപാട് നടത്തിയാൽ ലിങ്ക് എസ്.എം.എസ് വഴി ലഭിക്കും. 6969 എന്ന നമ്പറിലേക്ക് എസ്.എം.എസ് സന്ദേശമയച്ചും ലിങ്ക് ലഭ്യമാക്കാം.
ദുബൈ സാമ്പത്തിക വികസന വകുപ്പിന് (ദുബൈ ഇക്കണോമി) കീഴിൽവരുന്ന സ്ഥാപനങ്ങൾക്കാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. മുഴുവൻ സ്ഥാപനങ്ങളും ലാഭം കൈപ്പറ്റുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേര് രജിസ്റ്റർ ചെയ്യണം. യു.എ.ഇ മന്ത്രിസഭയുടെ നിർദേശപ്രകാരം കമേഴ്സ്യൽ രജിസ്ട്രിയിൽ കൂട്ടിച്ചേർക്കുന്നതിനാണ് ഉടമകളുടെ പേരുവിവരങ്ങൾ ശേഖരിക്കുന്നത്.
പേര്, പാസ്പോർട്ട്, വിലാസം, ഇ–മെയിൽ വിലാസം എന്നിവ ഉൾപ്പെടെയാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഏതുതരം കമ്പനിയാണെന്നും രേഖപ്പെടുത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.