ക്രിപ്റ്റോ കറൻസിയും സ്വീകരിക്കുമെന്ന് ദുബൈയിലെ സ്കൂളും നിയമസ്ഥാപനവും
text_fieldsദുബൈ: ക്രിപ്റ്റോ കറർസിയായും ഫീസടക്കാൻ അവസരമൊരുക്കി ദുബൈയിലെ സ്കൂളും നിയമസ്ഥാപനവും. ആശിഷ് മേത്ത ആൻഡ് അസോസിയേറ്റ്സ് എന്ന നിയമസ്ഥാപനമാണ് ഇക്കാര്യം അറിയിച്ചത്. ആദ്യമായാണ് ഒരു നിയമസ്ഥാപനം ഇത്തരത്തിൽ തീരുമാനമെടുക്കുന്നത്. ഇതിലൂടെ സ്ഥാപനത്തിന്റെ ഉപഭോക്താക്കൾക്ക് ഡിജിറ്റൽ ടോക്കണുകളിൽ പണമടക്കാൻ കഴിയും. തെതർ യു.എസ്.ഡി, ബിറ്റ്കോയിൻ, എതേറിയം എന്നിവയുൾപ്പെടെ ക്രിപ്റ്റോ കറൻസികൾ നിയമ സ്ഥാപനം ആദ്യം സ്വീകരിക്കും. ലോകം കൂടുതൽ ഡിജിറ്റൽവത്കരണത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ ദുബൈയിലെയും യു.എ.ഇയിലെയും സർക്കാർ റെഗുലേറ്ററി, കംപ്ലയിൻസ് ചട്ടക്കൂട് അനുസരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് സ്ഥാപനത്തിന്റെ സ്ഥാപകനും മാനേജിങ് പാർട്ണറുമായ ആശിഷ് മേത്ത വ്യക്തമാക്കി.
ഈ വർഷം സെപ്റ്റംബറിൽ പ്രവർത്തനം ആരംഭിക്കാനിരിക്കുന്ന സിറ്റിസൺസ് സ്കൂളാണ് ഫീസ് ക്രിപ്റ്റോ കറൻസിയിൽ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ പശ്ചിമേഷ്യയിലെ തന്നെ ആദ്യത്തെ ഡിജിറ്റൽ കറൻസി സ്വീകരിക്കുന്ന സ്കൂളായി ഇത് മാറും. പുതിയ പേമെൻറ് സൗകര്യം അവതരിപ്പിച്ചതിലൂടെ, യു.എ.ഇയുടെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥയിൽ യുവതലമുറയുടെ പങ്കാളിത്തം വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോ. ആദിൽ അൽ സറൂനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.