ദുബൈ ബീച്ചുകളിൽ മുൻകരുതൽ നടപടികൾ ലംഘിച്ച 210 പേർക്ക് പിഴ ചുമത്തി
text_fieldsദുബൈ: കൊറോണ വൈറസ് വ്യാപനം തടയുന്നതിന് കർശനമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ നിർദേശിച്ച് നടപ്പാക്കിയ ഇളവുകൾ ദുരുപയോഗം ചെയ്തവർക്കെതിരെ നടപടി തുടങ്ങി. ദുബൈ ബീച്ചിൽ പ്രതിരോധ മുൻകരുതൽ നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയവർക്കെതിരെയാണ് നടപടി. ദുബൈ ബീച്ചുകളിൽ മുന്നറിയിപ്പ് നിർദേശങ്ങൾ ലംഘിച്ച 210 പേർക്ക് പിഴ ചുമത്തി. നിർദിഷ്ട മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനായി അധികൃതർ നടത്തിയ നിരീക്ഷണത്തിലാണ് ബീച്ചിലെത്തുന്നവർ സുരക്ഷാ സംഘങ്ങൾ ലംഘനങ്ങൾ നടത്തുന്നതായി കണ്ടെത്തിയത്.
സാമൂഹിക അകലം പാലിക്കാതിരിക്കുകയോ മുഖാവരണം ധരിക്കാതിരിക്കുകയോ ചെയ്യുന്നതുമായി ബന്ധപ്പെട്ട ലംഘനങ്ങളാണ് പ്രധാനമായും നടക്കുന്നത്. രണ്ട് ലംഘനങ്ങൾക്കും 3,000 ദിർഹം വരെ പിഴ ഈടാക്കുമെന്ന് ദുബൈയിലെ പോർട്ട്സ് പോലീസ് സ്റ്റേഷൻ ഡയറക്ടർ കേണൽ സയീദ് അൽ മധാനി പറഞ്ഞു. ബീച്ചുകളിൽ പ്രത്യേകിച്ച് കൈറ്റ് ബീച്ചിലൊക്കെ വെള്ളിയാഴ്ചകളിൽ കൂടുതൽ ആളുകളാണെത്തുന്നത്. മാസ്ക്കുകളില്ലാതെയും നിർദേശങ്ങൾ പാലിക്കാതെയും ബീച്ചുകളിൽ സമയം െചലവഴിക്കുന്നവരെ സുരക്ഷാ സംഘങ്ങൾ കണ്ടെത്തി പിഴ ചുമത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതിരോധ നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എങ്കിലും ബീച്ചുകളിലും പാർക്കുകളിലും പോകുന്നവർ കൂടുതൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്ന് അധികൃതർ വീണ്ടും ആവശ്യപ്പെട്ടു. കൊറോണ വൈറസ് നടപടികൾക്ക് ശേഷം നിരവധി ബീച്ചുകൾ വീണ്ടും തുറന്നപ്പോൾ, സാമൂഹിക അകലം പാലിക്കുന്ന മാർഗനിർദേശങ്ങൾ ലംഘിക്കുന്നതായുള്ള ചില സംഭവങ്ങൾ ശ്രദ്ധയിൽപെട്ടിട്ടുണ്ട്.
നടപടികൾ ലംഘിക്കുന്നവരിൽ നിന്ന് പിഴ ഇടാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.