പ്രകൃതിയുടെ ഖൽബിലൂടെ ഒഴുകുന്ന ദുബൈ കനാൽ
text_fieldsപ്രകൃതിയെയും പ്രജകളെയും ഒരു പോലെ സേവിക്കുന്ന ഭരണാധികാരികളാണ് യു.എ.ഇയുടെ സൗഭാഗ്യം. ദുബൈയിലെ ജുമൈറ കടലോരത്തുനിന്ന് തുടങ്ങി, ബർദുബൈ, ദേര മേഖലകളെ തഴുതകി തലോടി പോകുന്ന കടലിടുക്കിൽ അലിഞ്ഞുചേരുന്ന ഒരു കനാലുണ്ട് ദുബൈയിൽ. തീർത്തും മനുഷ്യ നിർമിതമായ ഈ കനാലിനു പിന്നിൽ കടൽ പാടുന്നൊരു കഥയുമുണ്ട്. മുമ്പ് ദുബൈ നഗരം അഭിവൃദ്ധിയിലേക്ക് പടവുകള്‍˙ കയറുന്ന കാലത്ത് ഒരു ചെറിയ തോട് നികത്തേണ്ടിവന്നു. ആ തോടിലൂടെ ജലഗതാഗതം ഉണ്ടായിരുന്നില്ലെങ്കിലും ഒഴുക്കുണ്ടായിരുന്നു. നിറയെ റൗണ്ടെബൗട്ടുകളുണ്ടായിരുന്ന പണ്ടത്തെ ദുബൈ, അബൂദബി ഹൈവേയുടെ ഓരത്തുകൂടെയായിരുന്നു അതിെൻറ പോക്ക്.
കടലുമായി ചെറിയ ചങ്ങാത്തം ഉണ്ടായിരുന്നതുകൊണ്ട് മത്സ്യങ്ങളുമുണ്ടായിരുന്നു. അതിനെ ചൂണ്ടയിട്ട് പിടിക്കാന്‍˙ പ്രവാസികളും സ്വദേശികളും എത്തി. കാലം പാഞ്ഞപ്പോള്‍˙ ബുർജ് ഖലീഫയും മെട്രോയും ട്രാമും ആകാശം തൊടുന്ന നിരവധി വിസ്മയങ്ങളും ദുബൈയില്‍˙ ഉയർന്നു. ഈ ഉയർച്ചക്കിടയിലും യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍˙ റാശിദ് ആല്˙ മക്തൂം ചിന്തിച്ചത് പണ്ട് തെൻറ പൂർവികര്‍˙ നികത്തിയ ആ തോടെങ്ങനെ വീണ്ടെടുക്കും എന്നതായിരുന്നു. ഭരണ നൈപുണ്യത്തോടൊപ്പം മനസ് നിറയെ കവിതയും പ്രകൃതിസ്നേഹവും കൊണ്ടുനടക്കുന്ന അദ്ദേഹത്തിന് അധികം ചിന്തിക്കേണ്ടി വന്നില്ല.
മനസ്സിലൂടെ ദുബൈ കനാല്‍˙ ഒഴുകാന്‍˙ തുടങ്ങിയിരുന്നു. ദുബൈ രാജകുടുംബത്തിെൻറ തറവാട് നിലകൊള്ളുന്ന ഷിന്ദഗയിൽ നിന്ന് തുടങ്ങി റാസൽഖോര്‍˙ പക്ഷിസങ്കേതത്തില്‍˙ അവസാനിക്കുന്ന, കണ്ടൽകാടിെൻറ കുളിരുമായി കുണുങ്ങി നടക്കുന്ന ജലാശയത്തെ അറബ്യന്‍˙ ഉൾക്കടലുമായി ബന്ധപ്പെടുത്തുന്ന പദ്ധതിയാണ് ശൈഖ് മുഹമ്മദിെൻറ മനസില്‍˙ പിറന്നത്. അങ്ങനെ 27 ലക്ഷം ദിർഹം ചെലവഴിച്ച് ദുബൈ സർക്കാര്‍˙ 3.2 കിലോമീറ്റര്‍˙ ജലപാത യാഥാർഥ്യമാക്കി.
ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുർജ് ഖലീഫക്ക് വിളിപ്പാടകലെ കൂടിയാണ് പുതിയ കനാല്‍˙ പോകുന്നത്. പരമ്പരാഗത ഗ്രാമമായ ഷിന്ദഗയെ തൊട്ടുതലോടി ആരംഭിക്കുന്ന കനാല്‍˙ ലോകാദ്ഭുതങ്ങള്‍˙ മേളിക്കുന്ന സബീൽ ഡിസ്ട്രിക്റ്റിലൂടെ ഒഴുകുന്നു. ദേശാടനപക്ഷികൾ പറന്നുല്ലസിക്കുന്ന സഫാ ഉദ്യാനത്തിലൂടെ കടന്ന് ബുർജുല്‍˙ അറബിനും മദീനത്ത് ജുമൈറക്കും ഏറെ അകലെയല്ലാതെയാണ് ഇത് അറേബ്യന്‍˙ ഉൾക്കടലിലെത്തുന്നത്.
ഇടതടവില്ലാതെ വാഹനങ്ങള്‍˙ പായുന്ന ശൈഖ് സായിദ് റോഡ്, അല്‍˙ വാസൽ, ജുമൈറ റോഡുകളുടെ മധ്യത്തിലൂടെ വേണമായിരുന്നു കനാലിനെ കടലിലേക്ക് ആനയിക്കാന്‍˙.
ശൈഖ് സായിദ് റോഡിലും മറ്റും ഘട്ടംഘട്ടമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി യുദ്ധകാലാടിസ്ഥാനത്തില്‍˙ പാലങ്ങള്‍˙ പൂർത്തിയാക്കി. മനോഹരങ്ങളായ അഞ്ച് നടപ്പാലങ്ങള്‍˙ ഇതിലുണ്ട്. ഗതാഗതത്തിനായി നിർമിച്ച അഞ്ച് പാലങ്ങള്‍˙ വേറെയും. പാലത്തിൽ നിന്ന് പലവർണങ്ങളിലൂടെ ജലം കായലിലേക്ക് വീഴുന്ന കാഴ്ച കാണേണ്ടതുതന്നെ. നേര്˙ത്ത സംഗീതത്തില്‍˙ ഏഴ് നിറങ്ങളിൽ വെള്ളം നടത്തുന്ന കുടമാറ്റം കാണാന്‍˙ ദിനംപ്രതി ആയിരങ്ങളെത്തുന്നു. കനാലിെൻറ തീരത്തെ നടപ്പാതക്കുമുണ്ട് ഏഴഴക്. യന്ത്രവേഗമാർന്ന പ്രദേശത്തെ വളരെ വേഗം ദുബൈ ഒരു ജൈവ സംഗീത സ്വർഗമാക്കി. ഇപ്പോൾ ദേശാടന പക്ഷികള്‍˙ കനാലോരത്ത് വിരുന്നെത്തുന്നു. മനുഷ്യനും പക്ഷികൾക്കും കണ്ണിൽപെടാത്ത അസംഖ്യം ജീവജാലങ്ങൾക്കും ഉല്ലസിക്കാൻ ദുബൈ തീരത്ത് സ്വർഗമാണ് ഇന്ന് ഈ കനാല്‍˙. കനാലിെൻറ കനവറിയണമെങ്കിൽ ഒരുവട്ടമെങ്കിലും ബോട്ട് യാത്ര നടത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.