10,000 സ്കൂൾ കിറ്റുകൾ സജ്ജമാക്കി ദുബൈ കെയേഴ്സ്
text_fieldsഅബൂദബി: യു.എ.ഇയിലുടനീളമുള്ള കുറഞ്ഞവരുമാനക്കാരായ കുടുംബങ്ങളിൽ നിന്നുള്ള പതിനായിരത്തിലധികം വിദ്യാർഥികൾക്കായി വിതരണം ചെയ്യുന്നതിനുള്ള പഠനോപകരണങ്ങൾ അടങ്ങിയ സ്കൂൾ കിറ്റുകൾ സജ്ജമാക്കി വളണ്ടിയർമാർ. അൽദാറിൽ നിന്നുള്ള 100 പേർ അടക്കം 400ലേറെ വളണ്ടിയർമാരാണ് ദൗത്യത്തിൽ പങ്കാളികളായത്. അൽദാറും ദുബൈ കെയേഴ്സുമായി സഹകരിച്ചാണ് ‘ബാക് ടു സ്കൂൾസ്’ കാംപയിനിന്റെ ഭാഗമായി പഠനോപകരണങ്ങളൊരുക്കിയത്. അബൂദബിയിൽ ആദ്യമായി നടത്തിയ ഈ പദ്ധതിയിൽ വൻ പങ്കാളിത്തമാണുണ്ടായത്. പുതിയ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ തന്നെ സ്കൂൾ കിറ്റുകൾ വിദ്യാർഥികൾക്ക് വിതരണം ചെയ്യും.
തങ്ങളുടെ വളണ്ടിയർമാരുടെയും മുഖ്യ പ്രായോജകരായ അൽദാറിന്റെയും അകമഴിഞ്ഞ സഹായമാണ്ണ് പദ്ധതിയുടെ വിജയത്തിനു കാരണമെന്ന് ദുബൈ കെയഴ്സിന്റെ ചീഫ് ഓപറേറ്റിങ് ഓഫിസർ ആയ അബ്ദുല്ല അഹമ്മദ് അൽഷെഹി പറഞ്ഞു. സ്കൂളുകളിലെത്തുന്ന എല്ലാ കുട്ടികൾക്കും പഠനോപകരണങ്ങളുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി അൽദാറിനൊപ്പം സഹകരിച്ച വളണ്ടിയർമാരെക്കുറിച്ചോർത്ത് അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ അധ്യയന വർഷം കുട്ടികൾക്ക് വിതരണം ചെയ്യാനായി പഠനോപകരണങ്ങൾ സജ്ജമാക്കാൻ സന്നദ്ധപ്രവർത്തകർ കൂട്ടത്തോടെ എത്തിയത് അഭിമാനകരമാണെന്നും അൽദാർ ഗ്രൂപ്പിലെ ചീഫ് ഫിനാൻഷ്യൽ, സസ്റ്റെയിനബിലിറ്റി ഓഫിസറായ ഫൈസൽ ഫലാഖ്നാസ് പറഞ്ഞു. ആദ്യമായാണ് അൽദാർ ഇത്തരമൊരു പരിപാടി നടത്തുന്നത്. 2013 മുതൽ ദുബൈ കെയഴ്സുമായി സഹകരിച്ചുവരുന്ന ഷാലിൻ കലാധരൻ ദൗത്യത്തിന്റെ ഭാഗമായതിൽ സന്തോഷം പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.