ദുബൈക്ക് ഉത്സവമായി ഓർമ കേരളോത്സവം
text_fieldsദുബൈ: ദുബൈയിൽ ഉത്സവമേളം തീർത്ത് ഓർമ കേരളോത്സവം. യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയുടെ രണ്ടാം ദിനത്തിലും ദുബൈ അമിറ്റി സ്കൂൾ വൻ ജനാവലിക്ക് സാക്ഷിയായി. വൈകീട്ട് നടന്ന സാംസ്കാരിക സമ്മേളനം ചലച്ചിത്ര താരവും നർത്തകിയുമായ മേതിൽ ദേവിക ഉദ്ഘാടനം ചെയ്തു.
ഓർമ വൈസ് പ്രസിഡന്റ് നൗഫൽ പട്ടാമ്പി അധ്യക്ഷനായി. കെ. പ്രേംകുമാർ എം.എൽ.എ മുഖ്യാതിഥിയായി. പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ എൻ.കെ. കുഞ്ഞഹമ്മദ്, ഓർമ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ, പ്രസിഡന്റ് ഷിഹാബ് പെരിങ്ങോട്, രാജൻ മാഹി, അനിത ശ്രീകുമാർ, സി.കെ. റിയാസ്, ദിലീപ് സി.എൻ.എൻ, ലിജിന എന്നിവർ സംസാരിച്ചു. അനീഷ് മണ്ണാർക്കാട് സ്വാഗതവും അപർണ സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു.
കേരളത്തിന്റെ ഉത്സവാന്തരീക്ഷം പുനഃസൃഷ്ടിച്ച വേദിയിൽ രണ്ടാം ദിനവും മട്ടന്നൂർ ശങ്കരൻ കുട്ടിയുടെ നേതൃത്വത്തിൽ വാദ്യമേളം അരങ്ങ് തകർത്തു. മകൻ ശ്രീകാന്ത്, ഓർമ കലാകാരന്മാർ എന്നിവർ മട്ടന്നൂരിനൊപ്പം ജനഹൃദയങ്ങളിലേക്ക് കൊട്ടിക്കയറി. ഓർമ അംഗങ്ങളുടെ രചനകൾ ഉൾപ്പെടുത്തി പുറത്തിറക്കുന്ന ‘വാക്കിടം’ സുവനീറിന്റെ കവർ പേജ് കെ. പ്രേംകുമാർ എം.എൽ.എക്ക് നൽകി മേതിൽ ദേവിക പ്രകാശിപ്പിച്ചു. ഓർമ കലാകാരന്മാരുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സിതാര കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ പ്രോജക്ട്സ് മലബാറിക്കസ് ബാൻഡും ഗായകൻ അരവിന്ദ് നായരും പ്രകടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.