മലിനീകരണം തടയാൻ ലാഹോറിന് ദുബൈയുടെ ക്ലൗഡ് സീഡിങ്
text_fieldsദുബൈ: മലിനീകരണം തടയാൻ പാകിസ്താൻ നഗരമായ ലാഹോറിന് ക്ലൗഡ് സീഡിങ് സാങ്കേതികവിദ്യ നൽകി സഹായിച്ച് യു.എ.ഇ. രണ്ടു വിമാനങ്ങളാണ് ഇതിനായി പാകിസ്താനിലേക്കെത്തിച്ചതെന്ന് പാക് പഞ്ചാബ് പ്രവിശ്യ കെയർടേക്കർ മുഖ്യമന്ത്രി മുഹ്സിൻ നഖ്വി വെളിപ്പെടുത്തി. ജലദൗർലഭ്യം തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ വികസിപ്പിച്ച വളരെ മികച്ച ക്ലൗഡ് സീഡിങ് സംവിധാനം യു.എ.ഇക്കുണ്ട്.
ഇതുപയോഗിച്ച് യു.എ.ഇക്കകത്ത് നിരവധി പ്രാവശ്യം മഴ പെയ്യിച്ചിട്ടുമുണ്ട്. രാജ്യത്തിന് പുറത്തും വെള്ളത്തിന് ക്ഷാമമുള്ള സ്ഥലങ്ങളിൽ സംവിധാനം ഉപയോഗിക്കുമെന്ന് നേരത്തേ അധികൃതർ വെളിപ്പെടുത്തിയിരുന്നു. പൊട്ടാസ്യം ക്ലോറൈഡ്, സോഡിയം ക്ലോറൈഡ് തുടങ്ങിയ പരിസ്ഥിതിസൗഹൃദ വസ്തുക്കൾ ഉപയോഗിച്ചാണ് ക്ലൗഡ് സീഡിങ് യു.എ.ഇ നടത്തുന്നത്. 2022ൽ ആകെ 311 ക്ലൗഡ് സീഡിങ് ദൗത്യങ്ങൾ നടത്തിയിട്ടുണ്ട്. കനത്ത മലിനീകരണം കാരണമായി പ്രതിസന്ധി നേരിടുന്ന സ്ഥലങ്ങളിൽ മഴ പെയ്യുന്നത് അന്തരീക്ഷം തെളിഞ്ഞുവരാൻ സഹായിക്കുമെന്നതിനാലാണ് ലാഹോറിൽ ക്ലൗഡ് സീഡിങ്ങിന് യു.എ.ഇ സന്നദ്ധമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.