ദുബൈ കോടതിയുടെ മൂന്ന് ലക്ഷം ജുഡീഷ്യൽ വിധികൾ ഇനി ഓൺലൈനിൽ വായിക്കാം
text_fieldsദുബൈ: ദുബൈ കോടതികൾ തങ്ങളുടെ വെബ്സൈറ്റിലും സ്മാർട്ട് ആപ്ലിക്കേഷനിലും 3,00,000 ജുഡീഷ്യൽ വിധികൾ പ്രസിദ്ധീകരിച്ചു. മേഖലയിൽ ആദ്യമായാണ് ഇങ്ങനെയൊരു നേട്ടം കൈവരിക്കുന്നതെന്നും അധികൃതർ അറിയിച്ചു. ലോകത്തെ മികച്ച പത്ത് കോടതികളുടെ പട്ടികയിൽ ഒന്നാണ് ദുബൈ കോടതികളെന്നും അറബിയിലും ഇംഗ്ലീഷിലുമുള്ള ജുഡീഷ്യൽ വിധികൾ ഓൺലൈൻ മുഴുവനായി പ്രസിദ്ധീകരിക്കുന്ന മേഖലയിലെ ആദ്യത്തേതാണെന്നും ദുബൈ കൊമേഴ്സ്യൽ കോടതി ചീഫ് ജസ്റ്റിസ് ജഡ്ജ് മുഹമ്മദ് അൽ സുബൂസി പറഞ്ഞു.എല്ലാവർക്കും ലഭ്യമാകുന്ന തരത്തിൽ കൃത്യതയിലും വേഗതയിലും ജുഡീഷ്യൽ സേവനങ്ങൾ ലഭ്യമാക്കുക എന്ന ഫലപ്രദമായ നീതി കൈവരിക്കാനുള്ള ദൗത്യം കൈവരിക്കുന്നതിനുള്ള ഒരു മാതൃകയാണ് ദുബൈ കോടതികൾ. ദുബൈയിലെ നീതിന്യായ വ്യവസ്ഥയുടെ സുതാര്യതയും സമഗ്രതയും വർധിപ്പിക്കുകയാണ് ഈ സംരംഭത്തിെൻറ ലക്ഷ്യമെന്നും അൽ സുബൂസി പറഞ്ഞു.
വാണിജ്യ, സിവിൽ, റിയൽ എസ്റ്റേറ്റ്, തൊഴിലാളി കേസുകൾ എന്നിങ്ങനെയുള്ള എല്ലാ വ്യവഹാരങ്ങളുടെയും 2010 മുതൽ പുറപ്പെടുവിച്ച 3,00,000 ഓളം വിധിന്യായങ്ങൾ ആദ്യത്തെ സംഭവം, അപ്പീൽ, സുപ്രീം കോടതി എന്നീ ക്രമത്തിലാണ് ദുബൈ കോടതികൾ വെബ്സൈറ്റ്, സ്മാർട്ട് ആപ്ലിക്കേഷൻ എന്നിവ വഴി പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ആഗോള മത്സരത്തിൽ ആദ്യ മൂന്ന് കേന്ദ്രങ്ങളിൽ ഉൾപ്പെടാൻ ദുബൈ കോടതികൾക്ക് ലക്ഷ്യമുണ്ട്. കേസ് നമ്പർ, രജിസ്ട്രേഷൻ തീയതി, വിധി തീയതി, കേസിെൻറ ദൈർഘ്യം എന്നിവ ഉൾപ്പെടുത്തുന്നതിനായി ദുബൈ കോടതികൾ വർഷങ്ങളായി ഓൺലൈനായി വിധിന്യായങ്ങളുടെ ലഭ്യത മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും ജഡ്ജി അൽ സുബൂസി പറഞ്ഞു. ഇത് രാജ്യത്തിനകത്തും പുറത്തുമുള്ള നിക്ഷേപകർക്ക് സുതാര്യത വർധിപ്പിക്കും. 2010 ന് മുമ്പ് പുറപ്പെടുവിച്ച വിധിന്യായങ്ങൾ ദുബൈ കോടതി പ്രോഗ്രാമുകളുടെ വരിക്കാർക്ക് ലഭ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. വെബ്സൈറ്റുകളിൽ കേസുകൾ സംബന്ധിച്ച് സെർച് ചെയ്യുന്നവർക്ക് സുഗമമായി കണ്ടെത്തുന്നതിന് നിയമപരമായ പദാവലി നൽകിക്കൊണ്ട് കീവേഡ് അടിസ്ഥാനമാക്കിയുള്ള സെർച് അനുവദിക്കുന്ന ഉപയോക്തൃ-സ ൗഹൃദ ഇൻറർഫേസ് വെബ്സൈറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്. അറബിയിലും ഇംഗ്ലീഷിലും ഇവ ലഭ്യമാണ്. വിവരങ്ങൾ പങ്കിടുന്നത് ദുബൈ കോടതിയുടെ സുതാര്യത വർധിപ്പിക്കുന്നതിനും ജുഡീഷ്യൽ വിധിന്യായങ്ങളെക്കുറിച്ചുള്ള അവബോധവും ജുഡീഷ്യൽ സമ്പ്രദായത്തിലുള്ള ആത്മവിശ്വാസവും വർധിപ്പിക്കുന്നതിനും സഹായകരമാകുമെന്നും അൽ സുബൂസി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.