ദുബൈ കസ്റ്റംസ് ഗ്ലോബൽ ഇന്നവേഷൻ ഇൻസ്റ്റിറ്റ്യൂട്ടുമായി കൈകോർക്കുന്നു
text_fieldsദുബൈ: കസ്റ്റംസ് സേവനങ്ങൾ മെച്ചപ്പെടുത്താനായി കൂടുതൽ നവീന സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിന് ദുബൈ കസ്റ്റംസ് യു.എസ് ആസ്ഥാനമായ ഗ്ലോബൽ ഇന്നവേഷൻ ഇൻസ്റ്റിറ്റ്യൂട്ടുമായി കൈകോർക്കുന്നു. ഇതിന് മുന്നോടിയായി ഉദ്യോഗസ്ഥരുടെ പ്രാഥമിക കൂടിക്കാഴ്ച നടന്നു.
ഏകീകൃത വ്യാപാര പ്ലാറ്റ്ഫോം, നഗര അനുഭവം, 360 സേവന നയം എന്നിവയുൾപ്പെടെ ദുബൈ കസ്റ്റംസിലെ തന്ത്രപരമായ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ സംരംഭങ്ങൾ ചർച്ചയായി.
ദുബൈ കസ്റ്റംസിലെ സർവിസ് ഇന്നവേഷൻ ഡയറക്ടർ ഡോ. ഹുസാം ജുമാ, ഗ്ലോബൽ ഇന്നവേഷൻ ഇൻസ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടിവ് ഡയറക്ടർ ആന്റണി മിൽസ് എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
എല്ലാ മേഖലകളിലും വകുപ്പുകളിലും ഏറ്റവും പുതിയതും പ്രധാനപ്പെട്ടതുമായ ആഗോള മാനദണ്ഡങ്ങളാണ് ദുബൈ കസ്റ്റംസ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് ഡോ. ഹുസാം ജുമാ പ്രസ്താവിച്ചു.
കൂടുതൽ പുതിയ ആശയങ്ങളും രീതികളും സ്വീകരിക്കുകയും അവയെ വിലയിരുത്തുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗോള ട്രെൻഡുകൾക്കനുസരിച്ച് കസ്റ്റംസ് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികൾ ചർച്ച ചെയ്യാനാണ് ഗ്ലോബൽ ഇന്നവേഷൻ ഇൻസ്റ്റിറ്റ്യൂട്ടുമായി കൂടിക്കാഴ്ച ലക്ഷ്യമിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.