ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി എക്സലൻസ് അവാർഡ് മലയാളിക്ക്
text_fieldsദുബൈ: ഔദ്യോഗിക കൃത്യനിർവഹണത്തിലെ മികച്ച പ്രകടനത്തിന് ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) യുടെ ഈ വർഷത്തെ നുജൂം ഇന്റേണൽ എക്സലൻസ് അവാർഡിന് മലയാളി അർഹനായി. മലപ്പുറം എ.ആർ നഗർ കുറ്റൂർ നോർത്ത് സ്വദേശി കുഴിയംതടത്തിൽ ഷൗക്കത്തലിക്കാണ് വിശിഷ്ട സേവനത്തിനുള്ള പുരസ്കാരം. 15 വർഷമായി ദീവയിൽ സേവനമനുഷ്ഠിക്കുന്ന ഷൗക്കത്തലി ബില്ലിങ് സർവിസ് ഡിവിഷനിൽ സീനിയർ അക്കൗണ്ടന്റാണ്.
ദുബൈ പ്ലാസോ വെർസേസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ദീവ എം.ഡിയും സി.ഇ.ഒയുമായ ശൈഖ് സഈദ് മുഹമ്മദ് അൽ തായർ അവാർഡ് സമ്മാനിച്ചു. എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ്, സീനിയർ മാനേജർമാർ എന്നിവർ അദ്ദേഹത്തെ അനുമോദിച്ചു.
ആഭ്യന്തരതലത്തിൽ ലഭിച്ച അംഗീകാരം ദുബൈ ഗവൺമെന്റ് എക്സലൻസ് അവാർഡിലേക്കുള്ള മുതൽക്കൂട്ടാണെന്ന് ഷൗക്കത്തലി പറഞ്ഞു.
പരേതനായ കുഴിയംതടത്തിൽ സൈതലവിയുടെയും പള്ളിയാളി സൈനബയുടെയും മകനാണ്. ഭാര്യ: ഫർഷാന അവുഞ്ഞിക്കാട്. മക്കൾ: ഷിസാൻ മുഹമ്മദ്, ഷദ ഫാത്തിമ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.