പുതുവർഷ അവധിദിനങ്ങളിൽ ദുബൈ എമിഗ്രേഷൻ ഓഫീസ് ഒരു മണിവരെ
text_fieldsദുബൈ: രാജ്യത്ത് പ്രഖ്യാപിച്ച പുതുവർഷ അവധി ദിനങ്ങളിൽ ദുബൈ എമിഗ്രേഷെൻറ മൂന്ന് ഓഫീസുകൾ ഉച്ചയ്ക്ക് ഒരു മണിവരെ പ്രവർത്തിക്കും .ഇന്നും ,നാളെയും അൽത്വവാർ, അൽമനാറ , ഹത്ത എന്നിവിടങ്ങളിലെ ഹാപ്പിനസ് സെൻററുകളിൽ രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് ഒരു മണിവരെ ഉപഭോക്താക്കൾക്ക് സേവനം ലഭിക്കും. അതേസമയം ദുബൈ അന്താരാഷ്ട്ര വിമാനത്താവളം ടെര്‍മിനല്‍ മൂന്നിലെ ആഗമന ഭാഗത്തെ സേവന കാര്യാലയം 24 മണിക്കുറും പ്രവര്‍ത്തിക്കും .ചൊവ്വാഴ്ച മുതല്‍ വകുപ്പിെൻറ മറ്റുഓഫിസുകളില് സാധാരണപോലെ സേവനം ലഭിക്കും. പൊതുഅവധി ദിനങ്ങളിലും ഉപഭോക്താകൾക്ക് മികച്ച സേവനം നൽകാനാണ് ജി.ഡി.ആർ.എഫ്.എ ദുബൈ ആഗ്രഹിക്കുന്നതെന്ന് വകുപ്പ് തലവൻ മേജർ ജനറൽ മുഹമ്മദ് അഹമ്മദ് റാശിദ് അൽ മറി അറിയിച്ചു കൂടുതൽ വിവരങ്ങൾ വകുപ്പിന്റെ ടോൾഫ്രീ നമ്പറായ (8005111) വിളിച്ചാൽ വിവരങ്ങൾ ലഭ്യമാകും.
GDRFA dubai എന്ന മൊബൈൽ ആപ്പിലും വിവരങ്ങൾ ലഭിക്കുമെന്ന് മേജർ ജനറൽ അൽ മറി പറഞ്ഞു. പുതുവല്‍സര അവധിയില്‍ ദുബൈയിലേക്ക് എത്തുന്ന സന്ദര്‍ശകരെ സ്വീകരിക്കാന്‍ വിപുല നടപടിക്രമങ്ങളാണ് എമിഗ്രേഷന്‍ വകുപ്പ് സ്വീകരിച്ചിട്ടുള്ളത്. കുടുതല്‍ ആളുകള്‍ എത്തുന്ന ചെക്കിങ് പവലിയനുകളില്‍ കുടുതല്‍ ജീവനക്കാരെ നിയോഗിക്കും. കുറഞ്ഞ സമയത്തിനുള്ളില്‍ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തികരിക്കാന്‍ കഴിയുന്ന സ്മാര്‍ട്ട് ഗേറ്റ് സംവിധാനവും വിപുലപ്പെടുത്തിട്ടുണ്ട്. പുതുവര്‍ഷം ആഘോഷിക്കാന്‍ ദുബൈയില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് മികച്ച രീതിയിലും വേഗത്തിലും സേവനം നല്കാന് നിര്‍ദേശം നല്‍കിയിട്ടുണ്ട്...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.