ദുബൈ എക്‌സ്‌പോ 2020 : കൊറിയൻ പവലിയനിൽ ടെക്നോളജി മുതൽ പോപ് സംഗീതം വരെ
text_fieldsദുബൈ: ലോകത്തെ വിസ്മയിപ്പിക്കാൻ ഒക്ടോബറിൽ ആരംഭിക്കുന്ന ദുബൈ എക്‌സ്‌പോ 2020ലെ കൊറിയൻ പവലിയനിൽ ഒരുങ്ങുന്നത് വൈവിധ്യമാർന്ന പ്രദർശനങ്ങൾ.
ലോകത്താകമാനം ആരാധകരുള്ള കൊറിയൻ കല, സംഗീതം, ടെക്നോളജി എന്നിവ ഒരുക്കുന്നുണ്ടെന്ന് ദക്ഷിണ കൊറിയൻ കോൺസുൽ ജനറൽ മൂൺ ബ്യൂങ് ജുങ് മാധ്യമങ്ങളോട് പറഞ്ഞു. ഏറ്റവും പുതിയ സാങ്കേതികവിദ്യയും മികച്ച കൊറിയൻ പോപ് സംഗീതവും ഇവിടെ ഒരുക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ 34 ദശലക്ഷം ഫോളോവേഴ്സ് ഉള്ള 'സ്ട്രേ കിഡ്സ്'എന്ന പോപ് മ്യൂസിക് ബാൻഡാണ് പവലിയൻ അംബാസഡർമാർ.
എല്ലാ ആഴ്ചയും വിവിധ പോപ് സംഗീത നിശകൾ ഇവിടെ സംഘടിപ്പിക്കപ്പെടും. മറ്റു കലാരൂപങ്ങളുടെയും പ്രദർശനം ദിവസവും ഉണ്ടാകും. ആയിരക്കണക്കിന് കൊറിയക്കാർ എക്‌സ്‌പോ സന്ദർശിക്കാനായി ഇക്കാലയളവിൽ ദുബൈയിൽ എത്തുമെന്നും കോൺസൽ ജനറൽ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലുതും ഉയരമേറിയതുമായ ആകർഷണങ്ങൾക്കും നേട്ടങ്ങൾക്കും ദുബൈ പ്രശസ്തമാണ്.
നമുക്ക് പൊതുവായി നിരവധി കാര്യങ്ങളുണ്ട്. കൊറിയക്കും ദുബൈക്കും ധാരാളം പ്രകൃതിവിഭവങ്ങളില്ല. എന്നാൽ, കഴിഞ്ഞ രണ്ട് ദശകങ്ങളിൽ നമ്മുടെ രാജ്യങ്ങൾ വലിയ വികസനത്തിന് സാക്ഷ്യം വഹിച്ചു. ഞങ്ങളുടെ സർഗാത്മകതയും പുതിയ കണ്ടുപിടുത്തങ്ങളും സാങ്കേതിക വൈദഗ്ധ്യവും എന്നിവ ഉപയോഗിച്ച് രണ്ടു രാജ്യങ്ങളും നിരവധി പ്രതിബന്ധങ്ങൾ മറികടന്നു. യു.എ.ഇയും കൊറിയയും തമ്മിലെ ബന്ധം എക്സ്പോയിലൂടെ കൂടുതൽ ദൃഢപ്പെടും -അദ്ദേഹം പറഞ്ഞു.
കൊറിയൻ ആർകിടെക്ട് മൂൺ ഹൂൻ ഡിസൈൻ ചെയ്ത വ്യത്യസ്തമായ കൊറിയൻ പവലിയൻ നിർമാണത്തിെൻറ അവസാന ഘട്ടത്തിലാണ്. 1590 സമചതുര കട്ടകൾ ഉപയോഗിച്ച് നിർമിച്ച കെട്ടിടം കാഴ്ചക്കാർക്ക് അത്ഭുതം പകരുന്നതാകുമെന്ന് അധികൃതർ അവകാശപ്പെട്ടു. പവലിയെൻറ അകത്ത് എക്‌സിബിഷനും എക്‌സ്‌പോ 2020െൻറ മുഴുവൻ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.