ദുബൈ എക്സ്പോ 2020 ഒരു വർഷത്തേക്ക് നീട്ടിവെച്ചേക്കും
text_fieldsദുബൈ: കോവിഡ് 19 വൈറസ് ആഗോളതലത്തിൽ വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ദുബൈ വേദിയാകുന്ന ദുബൈ എക്സ്പോ 2020 ഒരു വർഷത്തേക ്ക് നീട്ടാൻ ആലോചിക്കുന്നു. എക്സ്പോയിൽ പങ്കാളികളാകുന്ന വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത സ്റ്റിയറിം ഗ് കമ്മിറ്റിയുടെ രണ്ടാമത്തെ വെർച്വൽ യോഗത്തിലാണ് ഇതു സംബന്ധിച്ച് നിർദേശമുയർന്നത്. മെഗാ ഇവൻറിൽ പങ്കെടുക്കുന്ന എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്താൻ സ്വീകരിക്കേണ്ട ആഗോള മുൻകരുതൽ നടപടികളെക്കുറിച്ച് പങ്കെടുക്കുന്ന രാജ്യങ്ങളിലെ പ്രതിനിധികൾ സ്റ്റിയറിംഗ് കമ്മിറ്റിയിൽ വിശദീകരിച്ചു.
എക്സ്പോ സംഘാടകരായ വേൾഡ് എക്സ്പോ ഗവേണിംഗ് ബോഡിയും ബ്യൂറോ ഇൻറർനാഷണൽ ഡെസ് എക്സ്പോസിഷനും (ബി.ഐ.ഇ) ദുബൈ എക്സ്പോ 2020 ആരംഭിക്കുന്നതിന് ഒരു വർഷം കാലതാമസമുണ്ടാകാനുള്ള സാധ്യത കൂട്ടമായി ചർച്ച നടത്തി. മാറ്റിവെക്കൽ സംബന്ധിച്ച അന്തിമ തീരുമാനം ബി.ഐ.ഇയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിക്കും പൊതുസഭക്കും മാത്രമേ എടുക്കാൻ കഴിയൂ. തീയതി മാറ്റുന്നത് ഉൾപെടെ സുപ്രധാന തീരുമാനങ്ങളിൽ ഓർഗനൈസേഷെൻറ അംഗരാജ്യങ്ങളിൽ നിന്ന് മൂന്നിൽ രണ്ട് ഭൂരിപക്ഷ വോട്ടുകൾ ആവശ്യമായതിനാലാണിത്.
കോവിഡ് 19 വൈറസ് വ്യാപനം പൊതു, സാമൂഹിക, സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്ന പ്രധാന പ്രത്യാഘാതത്തെക്കുറിച്ച് സ്റ്റിയറിംഗ് കമ്മിറ്റി അവലോകനം ചെയ്തു. ആഗോള പ്രതിസന്ധിയുടെ ഫലമായുണ്ടായ ആശങ്കയിലൂടെ സഞ്ചരിക്കുന്ന അന്താരാഷ്ട്ര സമൂഹത്തിന് അംഗങ്ങൾ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
ദുബൈ എക്സ്പോ 2020യുടെ തയ്യാറെടുപ്പുകൾ തുടരുമ്പോൾ തന്നെ പല രാജ്യങ്ങളും കോവിഡ് -19 വ്യാപനത്തിെൻറ ഭീതിയിലാണ്. അതിനാൽ ഈ വെല്ലുവിളിയെ മറികടക്കാൻ ദുബൈ എക്സ്പോ 2020 ആരംഭിക്കുന്നത് ഒരു വർഷത്തേക്ക് മാറ്റിവയ്ക്കേണ്ടതിെൻറ ആവശ്യകത അംഗരാജ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. അതിനാൽ ഒരു വർഷത്തേക്ക് മാറ്റിവെക്കാനുള്ള നിർദേശത്തെ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ ഞങ്ങൾ പിന്തുണച്ചു. എക്സ്പോ 2020 കാലതാമസം വരുത്താനുള്ള തീരുമാനം എടുക്കുന്നതിനുള്ള കൃത്യമായ ബി.ഐ.ഇ നടപടികൾ ഞങ്ങൾ പിന്തുടരും. നമ്മെ ഒന്നിപ്പിക്കുന്നതെന്താണെന്ന് ഓർമിക്കാൻ ലോകം മുഴുവനായും ഒത്തുചേരേണ്ടതുണ്ട്. ഈ എക്‌സ്‌പോയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും കൂട്ടായ അഭിലാഷം അതാണെന്ന് യു.എ.ഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രിയും ദുബൈ എക്സ്പോ 2020 ഡയറക്ടർ ജനറലുമായ റീം അൽ ഹാഷ്മി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.