രാജ്യം പതാകദിനം ആചരിച്ചു
text_fieldsദുബൈ: യു.എ.ഇയുടെ പ്രസിഡൻറായി ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ സ്ഥാനമേറ്റെടുത്തതിെൻറ അടയാളമായി രാജ്യം ദേശീയ പതാകദിനം ആചരിച്ചു. രാജ്യത്തിെൻറ ഐക്യം വിളിച്ചോതി യു.എ.ഇ രാഷ്ട്ര നേതാക്കൾ വിവിധയിടങ്ങളിൽ പതാക ഉയർത്തി.
എക്സ്പോ 2020ലെ അൽ വസ്ൽ പ്ലാസയിൽ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പതാക ഉയർത്തി. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ദുബൈ മീഡിയ കൗൺസിൽ ചെയർമാൻ ശൈഖ് അഹ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവരും ഒപ്പമുണ്ടായിരുന്നു. എക്സ്പോയിലെ ആഘോഷത്തിൽ നൂറുകണക്കിന് വിദ്യാർഥികളും ദുബൈ പൊലീസ് അക്കാദമിയിലെ ട്രെയിനികളും മുതിർന്ന പൗരന്മാരും പങ്കെടുത്തു. മാനവരാശിക്ക് മികച്ച ഭാവി സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് ലോകത്തെ ഒന്നിപ്പിക്കുന്ന സ്ഥലമാണ് ഇത്തവണത്തെ പതാകദിനം ആഘോഷിക്കാൻ തെരഞ്ഞെടുത്തതെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. യൂനിയൻ സ്ഥാപിതമായതിെൻറ മൂല്യങ്ങൾ സാക്ഷാത്കരിക്കുന്നതിന് ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായി സഹകരണം തുടരുമെന്നും അദ്ദേഹം കൂട്ടിേച്ചർത്തു.
1971ൽ 19 വയസ്സുകാരനായ അബ്ദുല്ല അൽ മൈനയാണ് ദേശീയപതാക രൂപകൽപന ചെയ്തത്. അൽ ഇത്തിഹാദ് ദിനപത്രം പതാക രൂപകൽപന ചെയ്യാൻ നടത്തിയ മത്സരത്തിൽ പങ്കെടുത്ത ആയിരത്തിലേറെ േപരിൽനിന്നാണ് ഈ പതാക തെരഞ്ഞെടുത്തത്. കവി സഫിയുദ്ദീൻ അൽ ഹാലിയുടെ കവിതയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണിത് രൂപകൽപന ചെയ്തത്. 2013മുതലാണ് ദിനാചരണം ആരംഭിച്ചത്. യു.എ.ഇ രൂപവത്കരണത്തിെൻറ സുവർണ ജൂബിലി കടന്നുവരുന്ന വർഷം കൂടിയായതിനാൽ വിപുലമായ പരിപാടികളാണ് നടന്നത്. സ്വദേശികളും പ്രവാസികളും പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.