എക്സ്പോ: 19 ബില്യൺ ദിർഹം നിക്ഷേപം സ്വന്തമാക്കി രാജസ്ഥാൻ
text_fieldsദുബൈ: എക്സ്പോ 2020 ദുബൈയിലെ ഇന്ത്യൻ പവിലിയനിലെ രാജസ്ഥാെൻറ പ്രദർശന വാരം ടൂറിസം, പെട്രോളിയം, ഐ.ടി മേഖലകളിൽ വമ്പിച്ച നിക്ഷേപം ആകർഷിച്ചു.
യു.എ.ഇയിൽനിന്ന് രാജസ്ഥാനിലേക്ക് 19 ബില്യൺ ദിർഹത്തിെൻറ (ഏകദേശം 40,000 കോടി രൂപ) നിക്ഷേപത്തിനാണ് ധാരണയായത്. ദുബൈ എക്സ്പോയിലെ ഇന്ത്യൻ പവിലിയനിൽ നടന്ന രാജസ്ഥാൻ വാരാചരണത്തിൽ 24 ധാരണപത്രങ്ങളും, 18 പദ്ധതി നിർദേശങ്ങളുമാണ് ഒപ്പിട്ടത്. മൂന്ന് മന്ത്രിമാരടങ്ങുന്ന പ്രതിനിധി സംഘമാണ് രാജസ്ഥാനിലെ പദ്ധതികളും സാധ്യതകളും പരിചയപ്പെടുത്തുന്നതിന് ദുബൈയിൽ എത്തിയിരുന്നത്. ടൂറിസം, ലോജിസ്റ്റിക്സ് പെട്രോളിയം, കൃഷി, ഭക്ഷ്യ സംസ്കരണം, ഇ-വേസ്റ്റ് റീ സൈക്ലിങ്, ഐ.ടി റിയൽ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിലേക്കാണ് നിക്ഷേപമെന്ന് രാജസ്ഥാൻ സർക്കാർ പ്രതിനിധികൾ അറിയിച്ചു. നഗരവികസന മന്ത്രി ശാന്തികുമാർ ദരിവാൾ, വ്യവസായ മന്ത്രി പർസാദി ലാൽ മീണ, സഹമന്ത്രി അർജുൻ സിങ് ബമാനിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വാരാചരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.