ഇടവേളക്ക് ശേഷം ദുബൈ ഫിലിം ഫെസ്റ്റിവൽ വീണ്ടും
text_fieldsദുബൈ: ഇടവേളക്ക് ശേഷം ഫിലിം ഫെസ്റ്റിവലിന് ദുബൈ വീണ്ടും വേദിയാകുന്നു. കോവിഡ് കാലത്തിനു ശേഷം ആദ്യമായി വിപുലമായ സിനിമ പ്രദർശനങ്ങളോടെ 'മെറ്റ' ഫിലിം ഫെസ്റ്റിവൽ ഒക്ടോബറിലാണ് വേദിയിലെത്തുന്നത്. ലോകത്തിലെ എല്ലാ വൈവിധ്യമാർന്ന കാഴ്ചക്കാരെ ലഭിക്കുമെന്നതാണ് ദുബൈയെ ഫെസ്റ്റിവലിന് വേദിയായി തിരഞ്ഞെടുക്കാനുള്ള കാരണമെന്ന് സംഘാടകർ പറയുന്നു.
പ്രാദേശിക സംഗീത വ്യവസായത്തിലെ ഏറ്റവും വലിയ സംവിധാനങ്ങളിൽ ഒന്നായ 'മെറ്റ സിനിമാ ഫോറം' സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിൽ യു.എ.ഇയിൽ നിന്ന് വിവിധ ഗൾഫ് നാടുകളിൽ നിന്നുമുള്ള ആവിഷ്കാരങ്ങൾ ഇടംപിടിക്കും. നഖീൽ മാളിലെ വോക്‌സ് സിനിമയിലാണ് ഫെസ്റ്റിവൽ ചിത്രങ്ങൾ പ്രദർശിപ്പിക്കുക. ഫെസ്റ്റിവലിന്‍റെ ചില ചിത്രങ്ങൾ സൗദി അറേബ്യ, ബഹ്‌റൈൻ, ഈജിപ്ത്, ലെബനൻ എന്നിവയുൾപ്പെടെ രാജ്യങ്ങളിലും പ്രദർശിപ്പിക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു.
മികച്ച അറബിക് ഫീച്ചർ ഫിലിം അവാർഡ്, മികച്ച ഇന്‍റർ നാഷനൽ ഫീച്ചർ ഫിലിം അവാർഡ്, മികച്ച ആനിമേഷൻ ഫിലിം, മികച്ച ഡോക്യുമെന്‍ററി ഫിലിം അവാർഡ്, മികച്ച ഷോർട്ട് ഫിലിം അവാർഡ് എന്നിങ്ങനെ വിഭാഗങ്ങളിലെ പുരസ്കാരങ്ങളും പ്രഖ്യാപിക്കും. മേളയിലേക്ക് സിനിമകൾ നിർദേശിക്കാൻ 'മെറ്റ' വെബ്സൈറ്റിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.