Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ ഇ​ന്നു​മു​ത​ൽ...

ദു​ബൈ ഇ​ന്നു​മു​ത​ൽ ട്രാ​ക്കി​ലേ​ക്ക്; ദു​ബൈ ഫി​റ്റ്​​ന​സ്​ ച​ല​ഞ്ചി​ന്​ ഇ​ന്ന്​ തു​ട​ക്കം

text_fields
bookmark_border
Dubai Fitness Challenge Begins Today
cancel

ദു​ബൈ: ന​ഗ​ര​ത്തി​ന്‍റെ കാ​യി​ക​സം​സ്കാ​ര​ത്തി​ന്​ പു​ത്ത​നു​ണ​ർ​വ്​ പ​ക​രാ​ൻ​ ദു​ബൈ ശ​നി​യാ​ഴ്ച ട്രാ​ക്കി​ലി​റ​ങ്ങു​ന്നു. ഇ​നി​യു​ള്ള 30 പ​ക​ലി​ര​വു​ക​ൾ ദു​ബൈ​ക്ക്​ കാ​യി​കാ​ഭ്യാ​സ​ങ്ങ​ളു​ടേ​താ​യി​രി​ക്കും. ന​ഗ​ര​വാ​സി​ക​ളി​ൽ ആ​രോ​ഗ്യ​ജീ​വി​തം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ദു​ബൈ സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന ഫി​റ്റ്​​ന​സ്​ ച​ല​ഞ്ചി​ന്​ ഇ​ന്ന്​ തു​ട​ക്ക​മാ​കും. ന​വം​ബ​ർ 27 വ​രെ 30 ദി​വ​സ​ങ്ങ​ളി​ൽ ദു​ബൈ ന​ഗ​ര​മൊ​ന്ന​ട​ങ്കം വി​വി​ധ കാ​യി​ക​പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ർ​പ്പെ​ടും.

ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 2017ൽ ​തു​ട​ങ്ങി​യ ഫി​റ്റ്​​ന​സ്​ ച​ല​ഞ്ചി​ന്‍റെ ആ​റാം എ​ഡി​ഷ​നാ​ണ്​ ശ​നി​യാ​ഴ്ച ആ​രം​ഭി​ക്കു​ന്ന​ത്. അ​ടു​ത്ത ഒ​​രു​​മാ​​സം എ​​ല്ലാ ദി​​വ​​സ​​വും 30 മി​​നി​​റ്റ്​ വ്യാ​​യാ​​മ​​ത്തി​​ന്​ ചെ​​ല​​വ​​ഴി​​ക്കു​​ക​​യാ​​ണ്​ ച​​ല​​ഞ്ചി​​ൽ പ​​​ങ്കെ​​ടു​​ക്കു​​ന്ന​​വ​​ ർ ചെ​​യ്യേ​​ണ്ട​​ത്. ഈ ​​കാ​​ല​​യ​​ള​​വി​​നി​​ട​​യി​​ൽ വ്യ​​ത്യ​​സ്ത​​ങ്ങ​​ളാ​​യ പ​​രി​​പാ​​ടി​​ക​​ളും സം​​ഘ​​ടി​​പ്പി​​ക്കും. ഓ​ട്ട​ക്കാ​ർ ട്രാ​ക്കി​ലി​റ​ങ്ങു​ന്ന ദു​ബൈ റ​ൺ, സൈ​ക്ലി​സ്​​റ്റു​ക​ൾ ദു​ബൈ ശൈ​ഖ്​ സാ​യി​ദ്​ റോ​ഡ്​ കീ​ഴ​ട​ക്കു​ന്ന ദു​ബൈ റൈ​ഡ്, ഹാ​ഫ്​ മാ​ര​ത്ത​ൺ, പാ​ഡ​ൽ ടെ​ന്നി​സ്​ ചാ​മ്പ്യ​ൻ​ഷി​പ്​ തു​ട​ങ്ങി​യ​വ​യെ​ല്ലാം ഈ ​കാ​ല​യ​ള​വി​ൽ ന​ട​ക്കും.

കൈ​റ്റ്​ ബീ​ച്ചി​ലെ ര​ണ്ട്​ ഫി​റ്റ്​​ന​സ്​ വി​ല്ലേ​ജു​ക​ളി​ലും ഖ​വാ​നീ​ജി​ലും വി​വി​ധ പ​രി​പാ​ടി​ക​ൾ ആ​ദ്യ ആ​ഴ്ച​യി​ൽ ന​ട​ക്കും. ഫു​ട്​​ബാ​ൾ, യോ​ഗ, ബോ​ക്സി​ങ്, ക്രി​ക്ക​റ്റ്, തു​ഴ​ച്ചി​ൽ​ പോ​ലു​ള്ള മ​ത്സ​ര​ങ്ങ​ൾ​ക്ക്​ പു​റ​മെ വി​വി​ധ കാ​യി​ക ഇ​ന​ങ്ങ​ളി​ൽ സൗ​ജ​ന്യ പ​രി​ശീ​ല​ന​വും ല​ഭി​ക്കും.

ദു​ബൈ സി​ലി​ക്ക​ൺ ഒ​യാ​സി​സ്, ഡി​ജി​റ്റ​ൽ പാ​ർ​ക്ക്, ഹ​ത്ത വാ​ലി സെ​ന്‍റ​ർ, ദു​ബൈ ഡി​സൈ​ൻ ഡി​സ്​​ട്രി​ക്ട്, സ​ബീ​ൽ ലേ​ഡീ​സ്​ ക്ല​ബ്, ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഫി​നാ​ൻ​ഷ്യ​ൽ സെ​ന്‍റ​ർ, സ​ബീ​ൽ സ്​​പോ​ർ​ട്​​സ്​ ഡി​സ്​​ട്രി​ക്ട്, ബ്ലൂ​വാ​ട്ടേ​ഴ്​​സ്​ ദു​ബൈ, ഡ്രാ​ഗ​ൺ മാ​ർ​ട്ട്, മി​ർ​ദി​ഫ്​ മാ​ളി​ന്​ സ​മീ​പ​ത്തെ സ്​​പോ​ർ​ട്​​സ്​ സൊ​സൈ​റ്റി, ജു​മൈ​റ ബീ​ച്ച്​ റെ​സി​ഡ​ൻ​സ്, ദു​ബൈ ഹി​ൽ​സ്​ മാ​ൾ, കൈ​റ്റ്​ ബീ​ച്ച്, ഫെ​സ്റ്റി​വ​ൽ സി​റ്റി, സെ​യ്​​ലി​ങ്​ ക്ല​ബ്, ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഫി​നാ​ൻ​ഷ്യ​ൽ സെ​ന്‍റ​ർ, പാം, ​ഡ്യൂ​ട്ടി ഫ്രീ ​ടെ​ന്നി​സ്​ സ്​​റ്റേ​ഡി​യം, ദു​ബൈ ഹാ​ർ​ബ​ർ, എ.​എ​സ്.​ഡി ഫു​ട്​​ബാ​ൾ സ്​​റ്റേ​ഡി​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​വി​ധ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. സൗ​ജ​ന്യ പ​രി​ശീ​ല​ന​ത്തി​നു​പു​റ​മെ വി​വി​ധ ഫി​റ്റ്​​ന​സ്​ സെ​ന്‍റ​റു​ക​ൾ വ​മ്പ​ൻ ഓ​ഫ​റു​ക​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ജീ​​വി​​ക്കാ​​നും ജോ​​ലി​ചെ​​യ്യാ​​നും സ​​ന്ദ​​ർ​​ശി​​ക്കാ​​നും ഏ​​റ്റ​​വും മി​​ക​​ച്ച സ്ഥ​​ല​​മെ​​ന്ന നി​​ല​​യി​​ൽ ദു​​ബൈ​​യു​​ടെ പ​​ദ​​വി ഉ​​യ​​ർ​​ത്തു​​ന്ന ല​​ക്ഷ്യ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ്​ പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കു​​ന്ന​​ത്. ക​​ഴി​​ഞ്ഞ​​വ​​ർ​​ഷ​​ങ്ങ​​ളി​​ൽ ദു​​ബൈ ഒ​​ന്ന​​ട​​ങ്കം ഏ​​റ്റെ​​ടു​​ത്ത ച​​ല​​ഞ്ചി​​ൽ ഇ​​ത്ത​​വ​​ണ കൂ​​ടു​​ത​​ൽ പേ​​ർ പ​​​ങ്കെ​​ടു​​ക്കു​​മെ​​ന്നാ​​ണ്​ ക​​രു​​ത​​പ്പെ​​ടു​​ന്ന​​ത്. എ​​ല്ലാ വാ​​രാ​​ന്ത്യ​​ങ്ങ​​ളി​​ലും പ്ര​​ധാ​​ന കാ​​യി​​ക​​മ​​ത്സ​​ര​​ങ്ങ​​ളും മി​​ക​​ച്ച ഫി​​റ്റ്ന​​സ് ​പ്ര​​ഫ​​ഷ​​ന​​ലു​​ക​​ളു​​ടെ സൗ​​ജ​​ന്യ ലൈ​​വ്, വെ​​ർ​​ച്വ​​ൽ ക്ലാ​​സു​​ക​​ളും ഇ​​ത്ത​​വ​​ണ​​യും ഉ​​ണ്ടാ​​യി​​രി​​ക്കും.

കോ​വി​ഡ്​ ലോ​ക്​​ഡൗ​ൺ സ​മ​യ​ത്ത്​ പോ​ലും മു​ട​ങ്ങാ​തെ ന​ട​ന്ന പ​രി​പാ​ടി​യാ​ണ്​ ദു​ബൈ ഫി​റ്റ്​​ന​സ്​ ച​ല​ഞ്ച്. www.dubaifitnesschallenge.com എ​​ന്ന വെ​​ബ്‌​​സൈ​​റ്റി​​ൽ ര​​ജി​​സ്​​​റ്റ​​ർ ചെ​​യ്താ​​ണ്​ പ​​രി​​പാ​​ടി​​യു​​ടെ ഭാ​​ഗ​​മാ​​കേ​​ണ്ട​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiFitness ChallengeBegins Today
News Summary - Dubai Fitness Challenge Begins Today
Next Story