Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ ഫി​റ്റ്​​ന​സ്​...

ദു​ബൈ ഫി​റ്റ്​​ന​സ്​ ച​ല​ഞ്ച്​ ഒ​ക്​​ടോ​ബ​ർ 26 മു​ത​ൽ

text_fields
bookmark_border
exercice
cancel

ദു​ബൈ: ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന്‍റെ ദു​ബൈ മാ​തൃ​ക​യാ​യി വ​ള​ർ​ന്നു​പ​ന്ത​ലി​ച്ച ഫി​റ്റ്​​ന​സ്​ ച​ല​ഞ്ചി​ന്‍റെ എ​ട്ടാം എ​ഡി​ഷ​ൻ​ ഒ​ക്​​ടോ​ബ​ർ 26 മു​ത​ൽ. ന​വം​ബ​ർ 24വ​രെ ഒ​രു മാ​സ​ക്കാ​ല​യ​ള​വ്​ നീ​ണ്ടു​നി​ൽ​ക്കു​ന്ന ച​ല​ഞ്ച്​ ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ​മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം 2017ൽ ​ആ​രം​ഭി​ച്ച സം​രം​ഭ​മാ​ണി​ത്.

ഒ​രു മാ​സ​ക്കാ​ലം എ​ല്ലാ ദി​വ​സ​വും 30 മി​നി​റ്റ്​ സ​മ​യം വ്യാ​യാ​മ​ത്തി​ന്​ ഒ​ഴി​ഞ്ഞു​വെ​ക്കു​ക​യാ​ണ്​ ച​ല​ഞ്ചി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ചെ​യ്യേ​ണ്ട​ത്. ഈ ​കാ​ല​യ​ള​വി​നി​ട​യി​ൽ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്ക​​പ്പെ​ടും.

ന​ട​ത്തം, ടീം ​സ്​​പോ​ർ​ട്​​സ്, പാ​ഡ്​​ൽ ബോ​ർ​ഡി​ങ്, ഗ്രൂ​പ്​ ഫി​റ്റ്​​ന​സ്​ ക്ലാ​സു​ക​ൾ, ഫു​ട്​​ബാ​ൾ, യോ​ഗ, സൈ​ക്ലി​ങ്​ തു​ട​ങ്ങി​യ​വ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കും. ജീ​വി​ക്കാ​നും ജോ​ലി ചെ​യ്യാ​നും സ​ന്ദ​ർ​ശി​ക്കാ​നും ഏ​റ്റ​വും മി​ക​ച്ച സ്ഥ​ല​മെ​ന്ന നി​ല​യി​ൽ ദു​ബൈ​യു​ടെ പ​ദ​വി ഉ​യ​ർ​ത്തു​ന്ന ല​ക്ഷ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ പ​രി​പാ​ടി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ദു​ബൈ ഒ​ന്ന​ട​ങ്കം ഏ​റ്റെ​ടു​ത്ത ച​ല​ഞ്ചി​ൽ ഇ​ത്ത​വ​ണ കൂ​ടു​ത​ൽ പേ​ർ പ​​ങ്കെ​ടു​ക്കു​മെ​ന്നാ​ണ്​ ക​രു​ത​പ്പെ​ടു​ന്ന​ത്. ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യ വ​ൻ പ​രി​പാ​ടി​ക​ളാ​യ ദു​ബൈ റൈ​ഡ്, ദു​ബൈ റ​ൺ എ​ന്നി​വ​യും ഇ​ത്ത​വ​ണ​യും ഗം​ഭീ​ര​മാ​യി ഒ​രു​ക്കും. ദു​ബൈ ഫി​റ്റ്ന​സ് ച​ല​ഞ്ചി​ന് സ​മാ​പ​നം​കു​റി​ച്ചാ​ണ്​ ദു​ബൈ റ​ൺ ഒ​രു​ക്കാ​റു​ള്ള​ത്.

കു​​റ​​ഞ്ഞ സ​​മ​​യ​​ത്തി​​നു​​ള്ളി​​ൽ ല​​ളി​​ത​​മാ​​യി ചെ​​യ്യാ​​നാ​​വു​​ന്ന വ്യാ​​യാ​മ​​ങ്ങ​​ൾ ശീ​​ല​​മാ​​ക്കു​​ന്ന​​തോ​​ടെ ജീ​​വി​​ത​​ശൈ​​ലി രോ​​ഗ​​ങ്ങ​ൾ കു​റ​ക്കാ​നാ​വു​മെ​ന്നും എ​ല്ലാ​വ​ർ​ക്കും ആ​​രോ​​ഗ്യ​​പ്ര​​ദ​​വും സ​​ന്തോ​​ഷം നി​​റ​​ഞ്ഞ​​തു​​മാ​​യ ജീ​​വി​​തം സാ​ധ്യ​മാ​ക്കാ​മെ​​ന്നു​മു​ള്ള സ​​ന്ദേ​​ശ​​മാ​​ണ് ഫി​​റ്റ്ന​​സ് ച​​ല​​ഞ്ച് പ​​ങ്കു​​വെ​​ക്കു​​ന്ന​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsDubai Fitness Challenge
News Summary - Dubai Fitness Challenge from October 26
Next Story