ദുബൈ ഫ്രെയിം നവംബറിൽ തുറക്കും നിർവഹണ ചുമതല ഇമാറിന്
text_fieldsദുബൈ: ദുബൈയുടെ പൗരാണികതയിലേക്കും ആധുനികതയിലേക്കും കാഴ്ചപ്പാലമൊരുക്കുന്ന ദുബൈ ഫ്രെയിം നാടിനു സ്വന്തമാകാൻ ഇനി നാളുകൾ മാത്രം. നവംബറിൽ ഫ്രെയിം തുറന്നു കൊടുക്കുമെന്നും പ്രവേശനത്തിന് കടലാസ് രഹിത സ്മാർട്ട് ടിക്കറ്റാണ് ഉപയോഗിക്കുകയെന്നും നഗരസഭ ഡയറക്ടർ ജനറൽ ഹുസൈൻ നാസർ ലൂത്ത വ്യക്തമാക്കി.
ദുബൈ െഫ്രയിമിെൻറ പ്രചാരണം, മാർക്കറ്റിങ് പ്രവർത്തനങ്ങൾ നിർമാണ രംഗത്തെ പ്രബലരായ ഇമാർ ഗ്രൂപ്പ് നിർവഹിക്കും. ഇതു സംബന്ധിച്ച ധാരണാപത്രം നഗരസഭാ ഡി.ജിയും ഇമാർ എം.ഡി അഹ്മദ് അൽ മത്റൂഷിയും ഒപ്പുവെച്ചു. ജീവനക്കാരുടെ നിയമനം, പരിശീലനവും മുതൽ സന്ദർശക ടൂറുകൾ വരെ ഒരുക്കാനുള്ള ചുമതല ഇമാറിനായിരിക്കും. ധാരണ പ്രകാരം ‘ബുർജ് ഖലീഫ’ സന്ദർശക ട്രിപ്പുമായി ബന്ധിപ്പിച്ച് ദുബൈ ഫ്രെയിമിലേക്ക് ഇമാർ സന്ദർശകരെ എത്തിക്കും. വർഷത്തിൽ 20 ലക്ഷം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്.
സുവർണ നിറത്തിലെ സ്റൈൻലെസ് സ്റ്റീലിലാണ് ഫ്രെയിമിന് ആവരണം തീർത്തിരിക്കുന്നത്. ആദ്യം വെള്ളി നിറം പൂശാനാണ് കരുതിയതെങ്കിലും ഉദ്ദേശിച്ച ഭംഗിയും ഗാംഭീര്യവും ലഭിക്കാനായി സ്വർണ വർണമാക്കുകയായിരുന്നു. 150 മീറ്റർ ഉയരത്തിലെ രണ്ട് ടവറുകളും 93 മീറ്റർ നീളമുള്ള പാലവുമുള്ള െഫ്രയിമിെൻറ ഒരു വശത്തു നിന്നു നോക്കിയാൽ ശൈഖ് സായിദ് റോഡിലെ ആധുനിക കെട്ടിടക്കൂട്ടങ്ങളും മറു വശത്ത് പഴമയുടെ നിറമുള്ള ദേര, ഉമ്മു ഹുറൈർ, കറാമ തുടങ്ങിയ പഴയ ദുബൈയും കാണാനാവും. സുരക്ഷ ഉറപ്പു വരുത്തുന്നതിന് ദുബൈ സിവിൽ ഡിഫൻസുമായി ചേർന്ന് സംവിധാനങ്ങൾ ഉറപ്പാക്കിയതായി ഹുസൈൻ നാസർ ലൂത്ത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.