Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗാ​ർ​ഡ​ൻ ഗ്ലോ ​ഇ​ന്ന്​...

ഗാ​ർ​ഡ​ൻ ഗ്ലോ ​ഇ​ന്ന്​ മി​ഴി തു​റ​ക്കും

text_fields
bookmark_border
Dubai Garden Glow
cancel

ദു​ബൈ: സ​ന്ദ​ർ​ശ​ക​ർ​ക്ക്​ അ​ത്ഭു​ത​ക്കാ​ഴ്ച​ക​ളു​ടെ മാ​യി​ക​ലോ​കം തു​റ​ന്നി​ടു​ന്ന ദു​ബൈ ഗാ​ര്‍ഡ​ന്‍ ഗ്ലോ​യു​ടെ 10ാം പ​തി​പ്പ് ബു​ധ​നാ​ഴ്ച ആ​രം​ഭി​ക്കും. 78.75 ദി​ര്‍ഹ​മാ​ണ് പ്ര​വേ​ശ​ന ടി​ക്ക​റ്റ് നി​ര​ക്ക്. മൂ​ന്ന് വ​യ​സ്സി​ല്‍ താ​ഴെ​യു​ള്ള​വ​ര്‍ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. ഗാ​ര്‍ഡ​ന്‍ ഗ്ലോ ​ടി​ക്ക​റ്റെ​ടു​ത്താ​ല്‍ സ​ബീ​ല്‍ പാ​ര്‍ക്കി​ലെ ദി​നോ​സ​ര്‍ പാ​ര്‍ക്കും സ​ന്ദ​ര്‍ശി​ക്കാം.

എ​ല്‍.​ഇ.​ഡി ലൈ​റ്റു​ക​ളി​ല്‍ നി​റ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ദൃ​ശ്യ​വി​രു​ന്നാ​ണ് ഓ​രോ പ​തി​പ്പി​ലും ഗാ​ര്‍ഡ​ന്‍ ഗ്ലോ ​സ​മ്മാ​നി​ക്കു​ന്ന​ത്. മൃ​ഗ​ങ്ങ​ള്‍, പൂ​ക്ക​ള്‍, പ​ക്ഷി​ക​ള്‍ എ​ന്നി​വ​യെ​ല്ലാം വൈ​വി​ധ്യ​മാ​ര്‍ന്ന നി​റ​ങ്ങ​ളി​ലും രൂ​പ​ങ്ങ​ളി​ലും ജ്വ​ലി​ച്ച് നി​ല്‍ക്കു​ന്ന​ത് കാ​ണേ​ണ്ട കാ​ഴ്ച​ത​ന്നെ​യാ​ണ്. ശൈ​ത്യ​കാ​ല​ത്തി​ന്‍റെ വ​ര​വ​റി​യി​ച്ച്​ ദു​ബൈ ന​ഗ​ര​ത്തി​ലെ വി​നോ​ദ കേ​ന്ദ്ര​ങ്ങ​ളെ​ല്ലാം പു​തി​യ സീ​സ​ൺ ആ​രം​ഭി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്.

ആ​റാം സീ​സ​ണി​നാ​യി ദു​ബൈ സ​ഫാ​രി പാ​ര്‍ക്ക് അ​ടു​ത്ത മാ​സം ഒ​ന്നി​ന് തു​റ​ക്കും. വി​പു​ല​മാ​യ ന​വീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ശേ​ഷ​മാ​ണ് 3000ലേ​റെ പ​ക്ഷി-​മൃ​ഗാ​ദി​ക​ളു​ടെ ആ​വാ​സ​കേ​ന്ദ്ര​മാ​യ പാ​ര്‍ക്ക് അ​തി​ന്റെ പു​തി​യ പ​തി​പ്പി​നാ​യി ത​യ്യാ​റെ​ടു​ക്കു​ന്ന​ത്. ഗ്ലോ​ബ​ല്‍ വി​ല്ലേ​ജി​ന്‍റെ 29ാം പ​തി​പ്പ് ഒ​ക്ടോ​ബ​ര്‍ 16 മു​ത​ല്‍ അ​ടു​ത്ത വ​ര്‍ഷം മേ​യ് 11 വ​രെ​യു​മു​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:U.A.E NewsDubai Garden GlowSabeel Park
News Summary - Dubai Garden Glow
Next Story