Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ ഗ്ലോബൽ വില്ലേജ്​...

ദുബൈ ഗ്ലോബൽ വില്ലേജ്​ മാധ്യമ പുരസ്കാരം 'ഗൾഫ്​ മാധ്യമ'ത്തിന്

text_fields
bookmark_border
dubai global village media award
cancel
camera_alt

ഷിഹാബ്​ അബ്​ദുൽ കരീം, ഷിനോജ്​ ഷംസുദ്ദീൻ

Listen to this Article

ദുബൈ: ദുബൈ സർക്കാരിന്‍റെ ​ഗ്ലോബൽ വില്ലേജ്​ അന്താരാഷ്ട്ര മാധ്യമ പുരസ്കാരം 'ഗൾഫ്​ മാധ്യമ'ത്തിന്​. ഇതര ഭാഷാ പത്രങ്ങളിലെ സമഗ്ര കവറേജിന്​​ 'ഗൾഫ്​ മാധ്യമം' സീനിയർ കറസ്​പോണ്ടന്‍റ്​​ ഷിഹാബ്​ അബ്​ദുൽ കരീമിനാണ്​ പുരസ്കാരം​. 13,000 ദിർഹമിന്‍റെ (2.60 ലക്ഷം രൂപ) സ്വർണപ്പതക്കവും ഫലകവുമാണ്​ പുരസ്കാരം. 'മീഡിയവൺ' ചീഫ്​ ബ്രോഡ്​കാസ്റ്റ്​​ ജേണലിസ്റ്റ്​ ഷിനോജ്​ ഷംസുദ്ദീനും അവാർഡ്​ നേടി.

ദുബൈ ഗ്ലോബൽ വില്ലേജിൽ നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം. ഗ്ലോബൽ വില്ലേജ്​ സി.ഇ.ഒ ബദർ അൻവാഹിയിൽനിന്ന്​ ഇരുവരും പുരസ്കാരം ഏറ്റുവാങ്ങി. അവാർഡ്​ പട്ടികയിലുള്ള ഏക ഇന്ത്യൻ ദിനപത്രവും 'ഗൾഫ് മാധ്യമ'മാണ്​.

26 രാജ്യങ്ങൾ സംഗമിച്ച ആഗോള മേളയായ ഗ്ലോബൽ വില്ലേജിന്‍റെ 26-ാം സീസണിലെ മികച്ച റിപ്പോർട്ടുകൾ പരിഗണിച്ചാണ്​​ പുരസ്കാരം. 2008 മുതൽ 'മാധ്യമം' പത്രാധിപ സമിതി അംഗമാണ്​ ഷിഹാബ്​. ഇടുക്കി തൊടുപുഴ കുടയത്തൂർ തകിടിയേൽ അബ്​ദുൽ കരീമിന്‍റെയും ജമീലയുടെയും മകനാണ്​. മുംതാസാണ്​ ഭാര്യ. അസ്​ലാൻ ഫാദി, അയ്​ദിൻ ഹാദി എന്നിവർ മക്കളാണ്​.

തൃശൂർ എടത്തിരുത്തി കുട്ടമംഗലം പരേതനായ കുഞ്ഞിമാക്കച്ചാലിൽ ഷംസുദ്ദീന്‍റെയും ഹഫ്സാബിയുടെയും മകനാണ് ഷിനോജ്. തുടർച്ചയായ രണ്ടാം തവണയാണ്​ പുരസ്കാരം ലഭിക്കുന്നത്​. നാദിയ മുഹമ്മദാണ്​ ഭാര്യ. മക്കൾ: ഇൻസാഫ് ഷംസുദ്ദീൻ, ഇത്തിഹാദ് മുഹമ്മദ്, ഈലാഫ് ഷിനോജ്.


ദുബൈ സർക്കാരിന്‍റെ ​ഗ്ലോബൽ വില്ലേജ്​ അന്താരാഷ്ട്ര മാധ്യമ പുരസ്കാരവുമായി 'മീഡിയവൺ' ചീഫ്​ ബ്രോഡ്​കാസ്റ്റ്​​ ജേണലിസ്റ്റ്​ ഷിനോജ്​ ഷംസുദ്ദീൻ, ഗൾഫ്​ മാധ്യമം' സീനിയർ കറസ്​പോണ്ടന്‍റ്​​ ഷിഹാബ്​ അബ്​ദുൽ കരീം എന്നിവർ



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamammedia oneDubai Global Village Media Award
News Summary - Dubai Global Village Media Award for 'Gulf Madhyamam'
Next Story