ദുബൈ ഗ്രാൻഡ് മീലാദ് കോൺഫറൻസ് നാളെ
text_fieldsദുബൈ: ജാമിഅ സഅദിയ്യ ഇന്ത്യൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദുബൈ ഗ്രാൻഡ് മീലാദ് കോൺഫറൻസ് ഒക്ടോബർ 11 വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണി മുതൽ ഹോർ അൽ അൻസിൽ വെച്ച് നടക്കും. പരിപാടിയിൽ പ്രഗല്ഭ പണ്ഡിതനും പ്രഭാഷകനുമായ മുഹമ്മദ് ഫാറൂഖ് നഈമി അൽബുഖാരി മുഖ്യ പ്രഭാഷണം നടത്തും.
സാമൂഹിക, സാംസ്കാരിക, വാണിജ്യ രംഗത്തെ പ്രഗല്ഭരും അറബ് പൗര പ്രമുഖരും പങ്കെടുക്കും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് ഖിസൈസ് ജാമിഅ സഅദിയ്യ ഇന്ത്യൻ സെന്ററിൽ പ്രസിഡൻഡ് ത്വാഹാ ബാഫഖി തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിപുലമായ സ്വാഗത സംഘത്തിന് രൂപം നൽകി.
നിയാസ് ചൊക്ലി, അബുഹാനി നിസാമി തുടങ്ങിയവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി അമീർ ഹസ്സൻ സ്വാഗതവും യഹ്യ സഖാഫി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ത്വാഹാ ബാഫഖി (ചെയർമാൻ), സലാം സഖാഫി, അബ്ദുൽ സലാം സഖാഫി, സുലൈമാൻ, ആസിഫ് മൗലവി, മുഹമ്മദലി സൈനി, സക്കീർ ചൂലൂർ, അസീസ് ഹാജി, അബുഹാനി, മുനീർ സഖാഫി, ഉമർ നിസാമി (വൈസ് ചെയർമാൻ), അനീസ് (ജനറൽ കൺവീനർ), യഹ്യ സഖാഫി (വർക്കിങ് കൺവീനർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.