ദുബൈ ഗ്രാൻഡ് മീലാദ് സമ്മേളനം: പ്രമുഖർ സംബന്ധിക്കും
text_fieldsദുബൈ: മർകസിന്റെ കീഴിൽ ദുബൈ ഹോർലാൻസിൽ നടക്കുന്ന ഗ്രാൻഡ് മീലാദ് സമ്മേളനത്തിൽ അറബ് നേതാക്കൾ, ഗായകർ, ബിസിനസ് പ്രമുഖർ, മതനേതാക്കൾ, സാമൂഹിക സാംസ്കാരിക നായകർ തുടങ്ങിയവർ സംബന്ധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സമ്മേളനത്തിനു മുന്നോടിയായി ലീഡേഴ്സ് മീറ്റ്, അതിഥി സന്ദർശനം, വളന്റിയേഴ്സ് മീറ്റ്, ഗൃഹസമ്പർക്കം, കുടുംബസംഗമം എന്നിവ സംഘടിപ്പിച്ചു. ചടങ്ങിൽ പ്രമുഖ വ്യക്തികളെ എക്സലൻസി അവാർഡ് നൽകി ആദരിക്കും.
പരിപാടിയുടെ വിജയത്തിനായി മമ്പാട് അബ്ദുൽ അസീസ് സഖാഫി (ചെയർ), യഹ്യ സഖാഫി ആലപ്പുഴ (ജന. കൺ.), ഹാറൂൻ ഹാജി കുറ്റിച്ചിറ (ഫിനാൻസ് കൺ), എ.കെ. അബൂബക്കർ മുസ്ലിയാർ കട്ടിപ്പാറ, അബ്ദുസ്സലാം സഖാഫി വെള്ളലശ്ശേരി, മുഹമ്മദലി സൈനി, സുലൈമാൻ കന്മനം, ഫസൽ മട്ടന്നൂർ, മുനീർ ബാഖവി, ഉമർ നിസാമി, കരീം തളങ്കര, സയ്യിദ് ഇല്യാസ് അഹ്സനി (വൈസ് ചെയർമാൻ), മുഹമ്മദ് കുഞ്ഞി സഖാഫി കണ്ണപുരം, നിയാസ് ചൊക്ലി, നസീർ ചൊക്ലി, എൻജിനീയർ നഈം മാമ്പ, അഷ്റഫ് പാലക്കോട്, ഷഫീഖ് എറണാകുളം, മുസ്തഫ കന്മനം, നൗഫൽ അസ്ഹരി, മുസ്തഫ ചേലേമ്പ്ര, റഷീദ് ചേലേമ്പ്ര, അസീസ് ഹാജി പാനൂർ (കൺ), അബ്ദുസ്സലാം മാസ്റ്റർ, നൗഫൽ കുനിയിൽ, ജുനൈസ് സഖാഫി, അൻവർ സാദത്ത്, അസ്ലം ചൊക്ലി, സിദ്ദീഖ് ബാലുശ്ശേരി, മൂസ സഖാഫി കടവത്തൂർ, ഇസ്മായിൽ കക്കാട്, ശക്കീർ കുനിയിൽ, അബ്ദുൽ അഹദ്, റിയാസ് കെ. ബീരാൻ, ജലീൽ നിസാമി, അൻസാരി കക്കാട്, മുജീബ് കോട്ടോപ്പാടം, നിസാമുദ്ദീൻ നൂറാനി, ഉബൈദ് സഖാഫി, അബൂബക്കർ അഹ്സനി, നുഹ്മാൻ ശാമിൽ ഇർഫാനി (സബ് കമ്മിറ്റി അംഗങ്ങൾ) എന്നിവരുടെ നേതൃത്വത്തിലുള്ള സ്വാഗതസംഘം കമ്മിറ്റി രൂപവത്കരിച്ചു. വിശാലമായ കാർ പാർക്കിങ്, സ്ത്രീകൾക്ക് പ്രോഗ്രാം കാണാനുള്ള സൗകര്യം എന്നിവ ഒരുക്കിയതായി സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.