ദുൈബ ഇമിേഗ്രഷൻ ഇമറാത്തി വനിതാദിനം ആഘോഷിച്ചു
text_fieldsദുബൈ: ദുബൈ ഇമിഗ്രേഷൻ, ഇമാറാത്തി വനിത ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. അറബ് ലോകത്തിലെ ആദ്യ വനിത ബഹിരാകാശ സഞ്ചാരി നൂറ അൽ മത്റൂഷി മുഖ്യാതിഥിയായി പങ്കെടുത്തു.
തന്റെ ബഹിരാകാശ പര്യവേക്ഷണ അനുഭവങ്ങളും വെല്ലുവിളികളും പരിപാടിയിൽ അവർ പങ്കുവെച്ചു.
ദുബൈ ഇമിഗ്രേഷൻ വകുപ്പ് മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ ദേശീയ വികസനത്തിൽ വനിതകളുടെ പങ്ക് പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. നഖ്ർ സോഷ്യൽ ക്ലബിലെ മുതിർന്ന ഇമാറാത്തി വനിതകളും അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു.
വകുപ്പിലെ വനിത ജീവനക്കാരുടെ സംഭാവനകളെയും പ്രത്യേകമായി ആദരിച്ചു. വനിതകളുടെ നേട്ടങ്ങളും നേതൃപാടവവും വിവിധ മേഖലകളിലെ മികവും പ്രദർശിപ്പിച്ച ഈ പരിപാടി,
വനിത ശാക്തീകരണത്തിനും ദേശീയ വികസനത്തിന് ഇമാറാത്തി വനിതകളുടെ സംഭാവനയെ ഉയർത്തിക്കാട്ടുന്നതുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.