ദുബൈ എമിഗ്രേഷൻ വിദ്യാഭ്യാസ മേള സംഘടിപ്പിച്ചു
text_fieldsദുബൈ: ദുബൈ എമിഗ്രേഷൻ വകുപ്പ് വിദ്യാഭ്യാസ മേള സംഘടിപ്പിച്ചു. ‘ഹാപിനസ് എജുക്കേഷൻ എക്സിബിഷൻ 2023’ എന്ന പേരിൽ വകുപ്പിന്റെ മുഖ്യ കാര്യാലയമായ ജാഫ്ലിയ ഓഫിസിലാണ് മേള സംഘടിപ്പിച്ചത്. ഇത് നാലാം തവണയാണ് വകുപ്പ് എക്സിബിഷൻ സംഘടിപ്പിക്കുന്നത്. രാജ്യത്തെ 27 പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അണിനിരന്ന മേള മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി ഉദ്ഘാടനം ചെയ്തു.
സമൂഹത്തിൽ സന്തോഷകരമായ വൈവിധ്യ പഠനരീതികൾ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രദർശനം. പങ്കെടുത്ത സ്ഥാപനങ്ങൾ അവതരിപ്പിച്ച വിദ്യാഭ്യാസ അവസരങ്ങൾക്ക് പുറമെ, ഹാപിനസ് എജുക്കേഷൻ എക്സിബിഷനിൽ വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധർ നടത്തിയ ഇന്ററാക്ടിവ് സെഷനുകൾ, സെമിനാറുകൾ, വർക്ക്ഷോപ്പുകൾ എന്നിവയും നടന്നു.
പരിപാടിയോടനുബന്ധിച്ച് പ്രമുഖ യൂനിവേഴ്സിറ്റികളുമായി ജി.ഡി.ആർ.എഫ്.എ സഹകരണ കരാറിൽ ഒപ്പുവെച്ചു. വകുപ്പിലെ നിരവധി സ്വദേശി ജീവനക്കാരും ഇന്ത്യക്കാർ അടക്കമുള്ള വിവിധ രാജ്യക്കാരും പ്രദർശനം സന്ദർശിക്കാനെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.