ദുബൈ ഇമിഗ്രേഷൻ എ.ഐ പരിശീലന ശിൽപശാല സംഘടിപ്പിച്ചു
text_fieldsദുബൈ: ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) വിവിധ മേഖലകളിലെ അഡ്മിനിസ്ട്രേറ്റിവ് കേഡർമാരെ ലക്ഷ്യമിട്ട് ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് (എ.ഐ) തന്ത്രങ്ങളിൽ പരിശീലനം നൽകുന്നതിനായി വർക്ക്ഷോപ് സംഘടിപ്പിച്ചു.
മൈക്രോ സോഫ്റ്റുമായി സഹകരിച്ച് നടന്ന വർക്ക്ഷോപ്പിൽ നൂതന എ.ഐ ടൂളുകൾ ഉപയോഗിച്ച് ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു. സർക്കാർ നിർദേശങ്ങൾക്കനുസൃതമായി നിർമിതബുദ്ധി സാങ്കേതികവിദ്യയുടെ ഉപയോഗം വേഗത്തിലാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായിരുന്നു വർക്ക്ഷോപ്. ജി.ഡി.ആർ.എഫ്.എ ദുബൈ ഡയറക്ടർ ജനറൽ, ലെഫ്റ്റനൻറ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, അസി. ഡയറക്ടർമാർ, വകുപ്പ് മേധാവികൾ, മുതിർന്ന ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവർ അൽ ജാഫിലിയയിലെ ഡയറക്ടറേറ്റ് ആസ്ഥാനത്ത് നടന്ന പരിശീലന പരിപാടിയിൽ പങ്കെടുത്തു. സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ജീവനക്കാരുടെ കഴിവുകൾ വർധിപ്പിക്കുക എന്നതാണ് ഈ വർക്ക്ഷോപ്പിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ജോലിസ്ഥലത്ത് എ.ഐ ഫലപ്രദമായി പ്രയോഗിക്കുന്നതിന് ആവശ്യമായ സാങ്കേതിക പരിജ്ഞാനവും വൈദഗ്ധ്യവും നൽകുക എന്നതും ഇതിന്റെ ഭാഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.