Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകൊടുംചൂടിലും...

കൊടുംചൂടിലും പച്ചവിരിച്ച്​ ദുബൈ

text_fields
bookmark_border
കൊടുംചൂടിലും പച്ചവിരിച്ച്​ ദുബൈ
cancel

52 ഡിഗ്രിയിൽ തിളച്ചുമറിയുകയാണ്​ യു.എ.ഇ. ഇതിനിടയിലും ദുബൈ നഗരത്തിലിറങ്ങുന്നവർക്ക്​ കൺകുളിർക്കെ കാണാൻ പച്ചവിരിച്ച്​ നിൽക്കുകയാണ്​ നഗരം. കൊടുംവേനലിലും ദുബൈ നഗരം പച്ചവിരിച്ച്​, പൂവിട്ട്​ നിൽക്കുന്നതി​െൻറ രഹസ്യം എന്താണ്​. ദീർഘവീക്ഷണത്തോടെ ദുബൈ മുനിസിപ്പാലിറ്റി നടപ്പാക്കുന്ന പദ്ധതികളാണ്​ നഗരത്തെ ഇപ്പോഴും സുന്ദരിയായി നിലനിർത്തുന്നത്​. നഗരത്തിലെ 42 ദശലക്ഷം ചതുരശ്ര മീറ്ററിലാണ്​ ഹരിത പദ്ധതി നടപ്പാക്കുന്നത്​. മരുഭൂമിയിലെ ചൂടിലും വാടാത്ത ചെടികൾക്കും മരങ്ങൾക്കുമായി ദുബൈ മുനിസിപ്പാലിറ്റി സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന്​ നോക്കാം.

500 പമ്പിങ്​ സ്​റ്റേഷനുകൾ

ദുബൈയിലെ റോഡുകളിലും പാർക്കിലും ചത്വരങ്ങളിലുമുള്ള പച്ചപ്പ്​ നീളത്തിനെടുത്തുവെച്ചാൽ 2200 കിലോമീറ്റർ ദൈർഘ്യം വരും. 25,000 ഈന്തപ്പനകളും 11 ലക്ഷം മറ്റ്​ വൃക്ഷങ്ങളും ചെടികളുമുണ്ട്​. എങ്ങിനെയാണ്​ ഇത്രയേറെ മരങ്ങളും ചെടികളും പൂക്കളും കൃത്യമായി പരിപാലിക്കുന്നത്​ എന്ന്​ ആശ്​ചര്യപ്പെ​ട്ടേക്കാം. വെള്ളം നനക്കുന്നതിനായി 500 പമ്പിങ്​ സ്​റ്റേഷനുകളാണ്​ സ്​ഥാപിച്ചിരിക്കുന്നത്​. ഈ വെള്ളം നഷ്​ടപ്പെടാതിരിക്കാൻ റീ സൈക്ക്​ൾ ചെയ്തെടുക്കും. ഓരു ചതുരശ്ര മീറ്റർ പൂക്കൾക്ക്​ പ്രതിദിനം 15 ലിറ്റർ വെള്ളമാണ്​ വേനൽക്കാലത്ത്​ വേണ്ടത്​. ശൈത്യകാലത്ത്​ 11 ലിറ്റർ വെള്ളം മതി. ജലസേചന ശൃംഖല നിരന്തരം പരിശോധിക്കാൻ പ്രത്യേക സംഘമുണ്ട്​.

നഗരത്തി​െൻറ ഏത്​ മുക്കിലും മൂലയിലും നോക്കിയാലും റോസാപൂവ്​ കാണാം​. ശൈത്യകാലത്ത്​ കടും നിറത്തിലുള്ള റോസാ പുഷ്​പങ്ങൾ ഇടംപിടിക്കു​േമ്പാൾ വേനൽകാലത്ത്​ ഇത്​ ഇളംനിറത്തിന്​ വഴിമാറും. കണ്ണിന്​ കുളിർമ നൽകുന്ന 'സൈക്കോളജി'യാണ്​ ഈ തീരുമാനത്തിന്​ പിന്നിൽ. വിവിധ നിറത്തിലുള്ള പൂക്കൾ ഉണ്ടാകുന്ന ചെടികളുണ്ട്​. കൃത്യമായ ടൈം ടേബ്​ൾ നിശ്​ചയിച്ചാണ്​ പൂക്കളും ചെടികളും മാറ്റി സ്​ഥാപിക്കുന്നത്​. ഓരോ വർഷവും മൂന്ന്​ സീസണായി തിരിച്ചാണ്​ പ്രവർത്തനം. അന്താരാഷ്​ട്ര നിലവാരമുള്ള സാ​ങ്കേതിക വിദ്യകളും സ്​മാർട്ട്​ ഇറിഗേഷൻ സംവിധാനങ്ങളുമാണ്​​ ചെടി പരിപാലനത്തിന്​ ഉപയോഗിക്കുന്നത്​. ഓൺലൈൻ വഴി ചെടി പരിപാലനം നിയന്ത്രിക്കാൻ കഴിയുന്നു.

ദുബൈ മുനിസിപ്പാലിറ്റിയുടെ വർസാൻ നഴ്​സറിയിലാണ്​ ചെടികളും വിത്തും ഉദ്​പാദിപ്പിക്കുന്നത്​. നിർമിത ബുദ്ധിയുടെ സഹായത്തോടെ പ്രതിവർഷം 1.2 കോടി തൈകൾ ഉദ്​പാദിപ്പിക്കാൻ ശേഷിയുണ്ട്​. ഈ ചെടികളാണ്​ ദുബൈ നഗരത്തിൽ പച്ചവിരിക്കുന്നത്​. ഐക്യരാഷ്​ട്ര സഭ നിർദേശിച്ചതി​െൻറ ഇരട്ടി വിസ്​തീർണ്ണത്തിലാണ്​ ദുബൈയിലെ ഹരിത മേഖല വ്യാപിച്ച്​ കിടക്കുന്നത്​. മറ്റ്​ രാജ്യങ്ങൾക്ക്​ പോലും ഈ ലക്ഷ്യത്തിലേക്കെത്താൻ പറ്റാത്ത സാഹചര്യത്തിലാണ്​ മരുഭൂമിയായ ദുബൈയെ മുനസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ഇത്രയധികം ഹരിതാഭമാക്കിയത്​. ഓരോ ദിവസവും ഇതി​െൻറ വിസ്​തൃതി കൂടി വരുന്നതല്ലാതെ ഒരിഞ്ച്​ പോലും കുറയുന്നില്ല, വേനൽകാലത്ത്​ പോലും. അവധി ദിവസങ്ങളിലും പൂക്കളെ പരിപാലിക്കാൻ ജീവനക്കാർ ഉണ്ടാവും. കൃത്യമായ അളവിൽ വെള്ളവും വളവും നൽകി പരിപാലിക്കുന്നത്​ ഇവരാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai heatEmarat beats
News Summary - Dubai in the heat of the day
Next Story