Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ അ​ന്താ​രാ​ഷ്ട്ര...

ദു​ബൈ അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​നം; ഡോ.​ഹു​സൈ​ൻ മ​ട​വൂ​രി​ന്​ ക്ഷ​ണം

text_fields
bookmark_border
ഡോ.​ഹു​സൈ​ൻ  മ​ട​വൂ​ർ
cancel
camera_alt

ഡോ.​ഹു​സൈ​ൻ

മ​ട​വൂ​ർ

ദു​ബൈ: യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് ആ​ൽ മ​ക്തൂ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​ക്ടോ​ബ​ർ പ​ത്ത് മു​ത​ൽ പ​ന്ത്ര​ണ്ട് വ​രെ ദു​ബൈ​യി​ൽ ന​ട​ക്കു​ന്ന പ​ത്താ​മ​ത് അ​ന്താ​രാ​ഷ്ട്ര അ​റ​ബി​ഭാ​ഷ സ​മ്മേ​ള​ന​ത്തി​ലേ​ക്ക് പ്ര​മു​ഖ അ​റ​ബി ഭാ​ഷ പ​ണ്ഡി​ത​നും കൊ​ല്ലം ശ്രീ ​നാ​രാ​യ​ണ​ഗു​രു ഓ​പ​ൺ യൂ​നി​വേ​ഴ്സി​റ്റി അ​റ​ബി​ക് പി.​ജി അ​ക്കാ​ദ​മി​ക് ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ ഡോ.​ഹു​സൈ​ൻ മ​ട​വൂ​രി​ന് ക്ഷ​ണം.

ഇ​ന്ത്യ​യി​ൽ അ​റ​ബി​ഭാ​ഷ പ്ര​ചാ​ര​ണ​രം​ഗ​ത്ത് അ​ദ്ദേ​ഹം ന​ട​ത്തു​ന്ന മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​ന​ത്തി​ലേ​ക്ക് ക്ഷ​ണം ല​ഭി​ച്ച​ത്.

സ​മ്മേ​ള​ന​ത്തി​ൽ ആ​ധു​നി​ക ലോ​ക​ത്ത് അ​റ​ബി ഭാ​ഷ​യു​ടെ നൂ​ത​ന സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് അ​റു​പ​തോ​ളം പ്ര​ബ​ന്ധ​ങ്ങ​ൾ വി​വി​ധ വേ​ദി​ക​ളി​ൽ അ​വ​ത​രി​പ്പി​ച്ച് ച​ർ​ച്ച​ക്ക് വി​ധേ​യ​മാ​ക്കും. വി​വി​ധ രാ​ഷ്ട്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ഞ്ഞൂ​റി​ലേ​റെ ഭാ​ഷ പ​ണ്ഡി​ത​ന്മാ​ർ പ​ങ്കെ​ടു​ക്കും.

ഫ​റോ​ക്ക് റൗ​ദ​ത്തു​ൽ ഉ​ലൂം അ​റ​ബി​ക് കോ​ള​ജ് പ്രി​ൻ​സി​പ്പ​ലാ​യി വി​ര​മി​ച്ച ഹു​സൈ​ൻ മ​ട​വൂ​ർ കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി, കോ​ട്ട​യം മ​ഹാ​ത്മാ​ഗാ​ന്ധി യൂ​നി​വേ​ഴ്സി​റ്റി, ചെ​ന്നൈ ബി.​എ​സ്.​എ യൂ​നി​വേ​ഴ്സി​റ്റി തു​ട​ങ്ങി​യ​വ​യി​ൽ അ​റ​ബി​ക് ബോ​ർ​ഡ് ഓ​ഫ് സ്റ്റ​ഡീ​സ് അം​ഗ​മാ​യി​രു​ന്നു. കേ​ന്ദ്ര സം​സ്ഥാ​ന യൂ​നി​വേ​ഴ്സി​റ്റി​ക​ളി​ൽ യു.​ജി.​സി​യു​ടെ റി​സോ​ഴ്സ് പേ​ഴ്സ​നാ​യും ഗെ​സ്റ്റ് ലെ​ക്ച​റ​ർ ആ​യും കേ​ന്ദ്ര മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള ഭാ​ഷ വി​ക​സ​ന സ​മി​തി​യി​ൽ അ​റ​ബി ഭാ​ഷ വി​ദ​ഗ്ധ ക​മ്മി​റ്റി​യി​ൽ അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsDubai International Convention
News Summary - Dubai International Convention- Invitation to Dr Hussain Madavoor
Next Story