Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ അ​ന്താ​രാ​ഷ്ട്ര...

ദു​ബൈ അ​ന്താ​രാ​ഷ്ട്ര ഭ​ക്ഷ്യ​സു​ര​ക്ഷ സ​മ്മേ​ള​നം ഒ​ക്​​ടോ​ബ​റി​ൽ

text_fields
bookmark_border
Dubai International Food Safety Conference
cancel

ദു​ബൈ: 18ാമ​ത്​ ദു​ബൈ അ​ന്താ​രാ​ഷ്ട്ര ഭ​ക്ഷ്യ​സു​ര​ക്ഷ സ​മ്മേ​ള​ന​ത്തി​ലേ​ക്ക്​ ര​ജി​സ്​​ട്രേ​ഷ​ൻ ആ​രം​ഭി​ച്ച്​ ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി. ‘ഭ​ക്ഷ്യ​സു​ര​ക്ഷ​യു​ടെ ഭാ​വി​യി​ലേ​ക്കു​ള്ള ദീ​ർ​ഘ​വീ​ക്ഷ​ണം’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ഒ​ക്ടോ​ബ​ർ 21 മു​ത​ൽ 23 വ​രെ തീ​യ​തി​ക​ളി​ൽ ദു​ബൈ വേ​ൾ​ഡ്​ ട്രേ​ഡ്​ സെ​ന്‍റ​റി​ലാ​ണ് (ഡി.​ബ്ല്യു​ടി.​സി)​ സ​മ്മേ​ള​നം.

ഫു​ഡ്​ ആ​ൻ​ഡ്​ അ​ഗ്രി​ക​ൾ​ച​ർ ഓ​ർ​​ഗ​നൈ​സേ​ഷ​ൻ (എ​ഫ്.​എ.​ക്യു), ഇ​ന്‍റ​ർ​നാ​ഷ​ന​ൽ അ​സോ​സി​യേ​ഷ​ൻ ഫോ​ർ ഫു​ഡ്​ പ്രൊ​ട്ട​ക്ഷ​ൻ (ഐ.​എ.​എ​ഫ്.​പി), നാ​ഷ​ന​ൽ എ​ൻ​വ​യേ​ൺ​മെ​ന്‍റ​ൽ ഹെ​ൽ​ത്ത്​ അ​സോ​സി​യേ​ഷ​ൻ (എ​ൻ.​ഇ.​എ​ച്ച്.​എ) എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി അ​ന്താ​രാ​ഷ്ട്ര ഭ​ക്ഷ്യ​സു​ര​ക്ഷ സ​മ്മേ​ള​ന​ത്തി​ന്​ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്. ഭ​ക്ഷ്യ മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള സ്​​പെ​ഷ​ലി​സ്റ്റു​ക​ൾ, അ​ക്കാ​ദ​മി​ക്​ വി​ഗ​ദ്​​ധ​ർ, ശാ​സ്ത്രീ​യ ഗ​വേ​ഷ​ക​ർ എ​ന്നി​വ​രെ കൂ​ടാ​തെ പ്രാ​ദേ​ശി​ക, ആ​ഗോ​ള സം​ഘ​ട​ന​ക​ളും സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ക്കും.

ഭ​ക്ഷ്യ സു​ര​ക്ഷ ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നു​ള്ള പു​തി​യ പ്ര​വ​ണ​ത​ക​ൾ, നൂ​ത​ന ന​യ​ങ്ങ​ൾ, സാ​​ങ്കേ​തി​ക വി​ദ്യ​ക​ൾ, പ്ര​വ​ച​ന രീ​തി​ക​ൾ എ​ന്നി​വ​യെ കു​റി​ച്ച്​ സ​മ്മേ​ള​നം ച​ർ​ച്ച ചെ​യ്യും. കൂ​ടാ​തെ ഭ​ക്ഷ്യ​സു​ര​ക്ഷ മേ​ഖ​ല​യി​ലെ പ്ര​ഫ​ഷ​ന​ലു​ക​ൾ, ഗ​വേ​ഷ​ക സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​ക്ക്​ പു​ത്ത​ൻ അ​റി​വു​ക​ളും അ​നു​ഭ​വ​ങ്ങ​ളും പ​ങ്കു​വെ​ക്കാ​നു​ള്ള മി​ക​ച്ച വേ​ദി കൂ​ടി​യാ​യി​രി​ക്കും സ​മ്മേ​ള​നം.

ഭ​ക്ഷ്യ​സു​ര​ക്ഷ, സു​സ്ഥി​ര​ത, പോ​ഷ​കാ​ഹാ​രം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള രാ​ജ്യാ​ന്ത​ര ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ക്കാ​ർ, നി​യ​മ നി​ർ​മാ​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ൾ, സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ വി​ദ​ഗ്​​ധ​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​ക്കു​ന്ന വി​വി​ധ ച​ർ​ച്ച​ക​ൾ​ക്കും സ​മ്മേ​ള​നം വേ​ദി​യാ​കും. സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള വ്യ​ക്തി​ക​ൾ​ക്ക്​ foodsafetydubai.com/registration എ​ന്ന്​ വെ​ബ്​​സൈ​റ്റി​ലൂ​ടെ ര​ജി​സ്റ്റ​ർ ചെ​യ്യാ​മെ​ന്ന്​ ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ഫു​ഡ്​ സേ​ഫ്​​റ്റി ഡി​പ്പാ​ർ​ട്മെ​ന്‍റ്​ ഡ​യ​റ​ക്ട​റും സം​ഘാ​ട​ക ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ സു​ൽ​ത്താ​ൽ അ​ൽ താ​ഹി​ർ പ​റ​ഞ്ഞു. ഏ​താ​ണ്ട്​ 2,000 പ്ര​തി​നി​ധി​ക​ൾ സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:U.A.E NewsDubai International Food Safety Conference
News Summary - Dubai International Food Safety Conference in October
Next Story