റാസല്‍ഖൈമയില്‍ 272 മില്യണ്‍ ഡോളറിെൻറ സംരംഭവുമായി ദുബൈ ഇന്‍വെസ്റ്റ്മെൻറ്സ്
text_fieldsറാസല്‍ഖൈമ: റാക് അല്‍ മര്‍ജാന്‍ ഐലൻഡ് കേന്ദ്രീകരിച്ച് നിര്‍മാണ പദ്ധതിക്ക് റാക് അല്‍ മര്‍ജാന്‍ ഐലൻഡ് അതോറിറ്റിയുമായി ദുബൈ ഇന്‍വെസ്റ്റ്മെൻറ്സ് കരാര്‍ ഒപ്പുവെച്ചു. അല്‍മര്‍ജാനിലെ വ്യൂ ഐലൻഡില്‍ താമസ-വാണിജ്യ-വിനോദ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിപുല പദ്ധതിക്കാണ് ദുബൈ ഇന്‍വെസ്റ്റ്മെൻറ്സ് തയാറെടുക്കുന്നതെന്ന് വൈസ് ചെയര്‍മാനും സി.ഇ.ഒയുമായ ഖാലിദ് ബിന്‍ കല്‍ബാന്‍ പറഞ്ഞു. ദ്രുതവളര്‍ച്ചയിലാണ് റാസല്‍ഖൈമയിലെ വിനോദമേഖല. ലോക വിനോദ ഭൂപടത്തില്‍ ആകര്‍ഷകമായ കേന്ദ്രമായി റാസല്‍ഖൈമ മാറുകയാണ്.
ഇവിടെ വികസനപദ്ധതികള്‍ നടപ്പാക്കുന്നത് തങ്ങള്‍ക്ക് ആഹ്ലാദകരമായ കാര്യമാണ്. മര്‍ജാനിലെ വ്യൂ ദ്വീപില്‍ ഒരു ബില്യണ്‍ ദിര്‍ഹമിെൻറ (272 മില്യണ്‍ ഡോളര്‍) വികസന പദ്ധതിയാണ് നടപ്പാക്കുക. ബീച്ച് ഫ്രണ്ട് അപ്പാര്‍ട്ട്മെൻറുകള്‍, വില്ലകള്‍, വാട്ടര്‍ ഫ്രണ്ട് റസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍, വാണിജ്യ-വിനോദ കേന്ദ്രങ്ങള്‍ എന്നിവ ഇതിലുള്‍പ്പെടുന്നുവെന്നും ഖാലിദ് തുടര്‍ന്നു. ആഗോളതലത്തിലുള്ള സന്ദര്‍ശകര്‍ക്കും നിക്ഷേപകര്‍ക്കും അല്‍ മര്‍ജാന്‍ ഐലൻഡ് ഇഷ്ടകേന്ദ്രമായി മാറിയിട്ടുണ്ടെന്ന് മര്‍ജാന്‍ സി.ഇ.ഒ എൻജിനീയര്‍ അബ്ദുല്ല അല്‍ അബ്ദൂലി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.