ടൂറിസം തിരിച്ചുവരവിൽ ദുബൈ മുന്നിൽതന്നെ
text_fieldsദുബൈ: കോവിഡിനുശേഷമുള്ള ടൂറിസം മേഖലയുടെ തിരിച്ചുവരവിൽ ലോകത്ത് മുൻനിരയിൽ ദുബൈ. 2021ലെ ജനുവരി മുതൽ ഒക്ടോബർ വരെ ദുബൈയിലേക്കുള്ള അന്താരാഷ്ട്ര സന്ദർശകരുടെ എണ്ണം 48 ലക്ഷത്തിലേറെ വരുമെന്ന് ഇക്കോണമി ആൻഡ് ടൂറിസം ഡിപ്പാർട്മെൻറ് വെളിപ്പെടുത്തി.
എക്സ്പോ 2020 ദുബൈ അടക്കം വിവിധ ലോകോത്തോര ഇവൻറുകൾ അരങ്ങേറിയ ഒക്ടോബറിൽ മാത്രം 10 ലക്ഷത്തിലേറെ സന്ദർശകരുണ്ടായിട്ടുണ്ട്. പ്രാദേശിക ടൂറിസം വിപണിയിലും ഹോസ്പിറ്റാലിറ്റി സെക്ടറിലും വലിയ തിരിച്ചുവരവിനാണ് ഈ വർഷം സാക്ഷ്യംവഹിച്ചത്. 2019ലെ കണക്കുകളേക്കാൾ മുന്നിലാണ് നിലവിലെ വർഷത്തെ ടൂറിസം രംഗത്തെ മുന്നേറ്റം. ഐൻ ദുബൈയിൽ ഡിപ്പാർട്മെൻറ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസം നടത്തിയ 2021ലെ രണ്ടാം ദ്വിവാർഷിക സിറ്റി അവലോകനത്തിലാണ് ഏറ്റവും പുതിയ ടൂറിസം കണക്കുകൾ പുറത്തുവിട്ടത്.
സുരക്ഷിതവും നിർബന്ധമായും സഞ്ചരിച്ചിരിക്കേണ്ടതുമായ നഗരം എന്ന ഖ്യാതി സന്ദർശകരെ ദുബൈയലിലേക്ക് ഏറെ ആകർഷിക്കുന്ന ഘടകമാണ്. അന്താരാഷ്ട്രതലത്തിലെ ബിസിനസ് വളർച്ചയിൽ മുന്നിൽ നിൽക്കുന്നതും സന്ദർശകരെ ദുബൈയിലേക്കു നയിക്കുന്ന ഘടകമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ദുബൈ ഇക്കോണമി ആൻഡ് ടൂറിസം വകുപ്പ് ഡയറക്ടർ ജനറൽ ഹിലാൽ സഈദ് അൽമറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹോസ്പിറ്റാലിറ്റി, ട്രാവൽ, ടൂറിസം മേഖലകളിലെ പ്രമുഖ സ്ഥാപനങ്ങളിൽ നിന്നുള്ള 1150 പ്രതിനിധികൾ അവലോകനത്തിൽ പങ്കെടുത്തു.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ കാഴ്ചപ്പാടിനനുസരിച്ച പ്രവർത്തനങ്ങളും എക്സ്പോ 2020 ദുബൈയും യു.എ.ഇ ദേശീയദിനാഘോഷവും ലോക വിനോദസഞ്ചാരത്തിെൻറ മുൻനിരയിലെത്താൻ ദുബൈയെ സഹായിച്ചതായി ഹിലാൽ സഈദ് അൽമറി പ്രസ്താവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.