ഒറ്റക്ക് യാത്ര ചെയ്യുന്നവരുടെ സുരക്ഷിത നഗരമായി ദുബൈ
text_fieldsദുബൈ: ഒറ്റക്ക് യാത്ര ചെയ്യുന്നവരുടെ സുരക്ഷിത നഗരമായി ദുബൈ. യു.കെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇൻഷ്വർ മൈ ട്രിപിന്റെ ഏറ്റവും പുതിയ ലോക റാങ്കിങ്ങിൽ ദുബൈ മൂന്നാം സ്ഥാനത്ത് ഇടംപിടിച്ചു.
സ്ത്രീകൾക്ക് രാത്രിയിൽ പോലും സുരക്ഷിതമായി പുറത്തിറങ്ങാൻ കഴിയുന്നതും നഗരത്തിലെ കുറ്റകൃത്യ നിരക്ക് കുറഞ്ഞതുമാണ് ദുബൈയുടെ റാങ്കിങ് ഉയർത്തിയത്.
ദുബൈയിലെ ഭൂരിപക്ഷം പൊതുഗതാഗത സംവിധാനങ്ങളിലും വനിതകൾക്ക് മാത്രമായുള്ള സെക്ഷനുണ്ട്.
വനിത സുരക്ഷയുടെ കാര്യത്തിൽ പത്തിൽ 9.43 ആണ് ദുബൈയുടെ സ്കോർ. സ്ത്രീ ആണെന്നതിന്റെ പേരിൽ ആക്രമണം നടക്കുന്നത് വളരെ കുറവാണ്. ഈ വിഭാഗത്തിൽ പത്തിൽ 8.64 ആണ് സ്കോർ.
സ്ത്രീകൾക്ക് സുരക്ഷിതമായി ഒറ്റക്ക് സഞ്ചരിക്കാവുന്ന നഗരങ്ങളിൽ ഒന്നാം സ്ഥാനത്ത് സൗദിയിലെ മദീനയാണ്.
പത്തിൽ പത്തും സ്കോർ ചെയ്താണ് മദീന ഒന്നാമതെത്തിയത്. 9.06 സ്കോർ നേടി തായ്ലൻഡിലെ ചിയാങ് മായ് സിറ്റി രണ്ടാമതെത്തി. ജപ്പാനിലെ ക്യോട്ടോവും ചൈനയിലെ മക്കാവോയും ആദ്യ അഞ്ചിൽ ഇടം നേടി.
ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്ന ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ് ബർഗാണ് ഏറ്റവും പിന്നിൽ. ഇന്ത്യൻ നഗരമായ ഡൽഹിയും പിന്നിൽ നിന്ന് മൂന്നാമതാണ്. പാരിസ്, ക്വലാലംപുർ, ജകാർത്ത എന്നിവയാണ് അവസാന അഞ്ചിൽ ഉൾപ്പെട്ട മറ്റ് നഗരങ്ങൾ.
ന്യൂംബിയോ അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ടിൽ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്ത് നഗരങ്ങളിൽ ദുബൈ, ഷാർജ, അബൂദബി എന്നിവ ഉൾപ്പെട്ടിരുന്നു.
കുറ്റകൃത്യ നിരക്കിലെയും മയക്കുമരുന്ന് ഉപയോഗത്തിലെയും കുറവാണ് അവരും ചൂണ്ടിക്കാണിച്ചത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.