ദുബൈ കെ.എം.സി.സി 'ഇഷ്‌ഖേ ഇമാറാത്ത്' 12ന്
text_fieldsദുബൈ: കെ.എം.സി.സി ഈദ് മെഗാ ഈവൻറ് 'ഇഷ്‌ഖേ ഇമാറാത്ത്' 12ന് അൽ നാസർ ലെഷർ ലാൻഡിൽ സംഘടിപ്പിക്കും. യു.എ.ഇയുടെ അമ്പതാം വാർഷികത്തിന്‍റെ പാശ്ചാത്തലത്തിൽ ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച അമ്പതിന പരിപാടികളുടെ ഭാഗമായാണ് കലാസാഹിത്യ വിഭാഗമായ സർഗധാരയുടെ നേതൃത്വത്തിൽ പരിപാടി ഒരുക്കുന്നതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സാഹിത്യകാരൻ പി. സുരേന്ദ്രന് ദുബൈ കെ.എം.സി.സിയുടെ രണ്ടാമത് സാഹിത്യ പുരസ്‌കാരം സമ്മാനിക്കും. മാപ്പിളപ്പാട്ട് കലാകാരൻ അഷ്റഫ് പയ്യന്നൂരിനെയും പ്രമുഖ വ്യക്തിത്വങ്ങളെയും ആദരിക്കും.
പ്രമുഖ ഗായകരായ അൻവർ സാദത്ത്, യുംന അജിൻ, സജ്‌ലസലീം, ആദിൽ അത്തു, ബെൻസീറ, സാദിഖ് പന്തല്ലൂർ, യൂസുഫ് കാരക്കാട്, ഷംസാദ് പട്ടുറുമാൽ തുടങ്ങിയവർ നയിക്കുന്ന ഇശൽ സന്ധ്യാസദസ്സും അരങ്ങേറും. രാത്രി ഏഴിനാണ് പരിപാടി ആരംഭിക്കുക. സർഗധാര പ്രസിദ്ധീകരിച്ച് ഷാർജ ബുക്ക് ഫെയറിൽ പ്രകാശനം ചെയ്യുന്ന പുസ്തകങ്ങളുടെ പ്രഖ്യാപനവും ദുബൈ കെ.എം.സി.സി മൈ ഹെൽത്ത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഒമ്പതാം വർഷത്തിൽ ആരംഭിച്ചതായും നേതാക്കൾ അറിയിച്ചു. ഇബ്രാഹീം എളേറ്റിൽ, മുസ്തഫ തിരൂർ, തമീം അബൂബക്കർ, ഒ.കെ. ഇബ്രാഹിം, അശ്റഫ് കൊടുങ്ങല്ലൂർ, നജീബ് തച്ചംപൊയിൽ, മുസ്തഫ വേങ്ങര, റഈസ് തലശേരി എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.