ദുബൈ കെ.എം.സി.സി മലപ്പുറം ജില്ല വനിത വിങ്
text_fieldsദുബൈ കെ.എം.സി.സി മലപ്പുറം ജില്ല വനിത വിങ് ഭാരവാഹികൾ
ദുബൈ: ദുബൈ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റിയുടെ കീഴിൽ പ്രഥമ ജില്ല വനിതാ വിങ് രൂപവത്കരിച്ചു.
കെ.എം.സി.സി ആസ്ഥാനത്ത് മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ‘ഹരിതം’ വനിത സംഗമത്തിൽ പ്രഥമ കമ്മിറ്റിയുടെ മുഖ്യരക്ഷാധികാരിയായി ശംസുന്നീസ ശംസുദ്ദീൻ, ഉപദേശക സമിതി അംഗങ്ങളായി സഫിയ മൊയ്തീൻ, സജ്ന അൻവർ നഹ, ഹവ്വാവുമ്മ അബ്ദുസ്സമദ്, മിന്നത്ത് അൻവർ അമീൻ, നസീമ അസ്ലം, മുംതാസ് യാഹുമോൻ, റെജുല ബാബു എടക്കുളം, സക്കീന മൊയ്തീൻ, ഷീജാബി അസൈനാർ, റസീന റഷീദ്, കുഞ്ഞിബീവി കെ.പി.പി തങ്ങൾ, സഫാന ഷംന എന്നിവരെ തെരഞ്ഞെടുത്തു.
കമ്മിറ്റി ഭാരവാഹികളായി ഹസ്ന സലാഹ് (പ്രസി.), ബി.കെ. സീനത്ത് (ജന. സെക്ര.), മുബഷിറ മുസ്തഫ (ട്രഷ.), വൈസ് പ്രസിഡന്റുമാരായി ജുമാന ജസീർ, ബാസില ബാവക്കുട്ടി, സലീന മുഹമ്മദ്, സബീല നൗഷാദ്, റംഷീദ താജുദ്ദീൻ, ഷബ്നം, ദിൽഷാന, ഫാത്തിമ റഈസ, മുബഷിറ കല്ലായി, സെക്രട്ടറിമാരായി ഷഹല റാഷിദ്, റിൻഷി ഷമീർ, വി.പി. ഷറീന, ഷഹാന പെരുമ്പള്ളി, ജംഷി സലീം, ജുമാന ഹസീൻ, ടി.കെ. ബുഷ്റ, ആയിഷ ഷിബ്ന, ആയിഷ ഷമീന എന്നിവരെയും തെരഞ്ഞെടുത്തു.
ദുബൈ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഡോ. അൻവർ അമീൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് സിദ്ദീഖ് കാലൊടി അധ്യക്ഷത വഹിച്ചു.
അഡ്വ. റുമൈസ റഫീഖ് മുഖ്യപ്രഭാഷണം നടത്തി. ഡോ. ഫാത്തിമ ശുക്കൂർ, സഫിയ മൊയ്തീൻ, റീന ടീച്ചർ, നജ്മ സാജിദ്, ഷഫാന, ദുബൈ കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ ചെമ്മുക്കൻ യാഹുമോൻ, കെ.പി.എ. സലാം, പി.വി. നാസർ, ബാബു എടക്കുളം എന്നിവർ സംസാരിച്ചു. ദുബൈ കെ.എം.സി.സി വനിത വിങ് സംസ്ഥാന ഭാരവാഹികൾ സംബന്ധിച്ചു.
ജില്ല ഭാരവാഹികളായ കരീം കാലടി, സക്കീര്‍ പാലത്തിങ്ങൽ, ഷിഹാബ് ഏറനാട്, മുജീബ് കോട്ടക്കൽ, മൊയ്തീൻ പൊന്നാനി, ലത്തീഫ് തെക്കഞ്ചേരി, നാസർ എടപ്പറ്റ, നജ്മുദ്ദീൻ മലപ്പുറം, മുസ്തഫ ആട്ടീരി, ഇക്ബാൽ എന്നിവർ നേതൃത്വം നല്കി.
സംഗമത്തോടനുബന്ധിച്ച് നടത്തിയ കിഡ്സ് കോർണർ ജില്ല സെക്രട്ടറി ഷരീഫ് മലബാറിന്റെ നേതൃത്വത്തില്‍ ജാഫർ പുൽപറ്റ, നിഷാദ് പുൽപാടൻ എന്നിവര്‍ നിയന്ത്രിച്ചു. ജില്ല ജനറൽ സെക്രട്ടറി എ.പി. നൗഫൽ സ്വാഗതവും ട്രഷറർ സി.വി. അഷ്റഫ് നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.