മാപ്പിളപ്പാട്ടുകൾ പോരാട്ടങ്ങൾക്ക് കരുത്തുപകർന്നു –പി.കെ. അബ്ദുറബ്ബ്
text_fieldsദുബൈ: ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ സാമ്രാജ്യത്വത്തിന് എതിരെയുള്ള പോരാട്ടങ്ങളുടെ കനൽവഴികൾക്ക് കരുത്തുപകർന്ന ഉണർത്തുപാട്ടാണ് മാപ്പിളപ്പാട്ടെന്ന് പി.കെ. അബ്ദു റബ്ബ് എം.എൽ.എ. അതുകൊണ്ടാണ് ബ്രിട്ടീഷ് ഭരണകൂടം പലപ്പോഴും ഈ പാട്ട് ശാഖയിലെ നിരവധി പടപ്പാട്ടുകൾ കണ്ടുകെട്ടിയതും നിരോധിച്ചിരുന്നതും. ദുബൈ കെ.എം.സി.സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മാപ്പിളപ്പെരുമ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. യു.എ.ഇ കെ.എം.സി.സി പ്രസിഡൻറ് പുത്തൂർ റഹ്മാൻ ഉദ്ഘാടനം ചെയ്തു. പി.കെ. അൻവർ നഹ ആമുഖ പ്രഭാഷണം നടത്തി.
വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ബഷീർ മണ്ണിൽതൊടി പാലത്തിങ്ങൽ, ഡോ. വി.കെ. ലത്തീഫ് ഹാജി പുതുപ്പറമ്പ്, ഡോ. അലവി കുഞ്ഞു പന്തക്കൻ, ഇബ്രാഹിം കാരക്കാട് എന്നിവരെ ആദരിച്ചു. അക്ബർ ചെറുമുക്ക്, മുഹമ്മദലി ചുള്ളിപ്പാറ, മുഹമ്മദലി പുതുപ്പറമ്പ്, അസീസ് മണമ്മൽ, മുജീബ് ചുള്ളിപ്പാറ എന്നിവർക്ക് ചടങ്ങ് സ്നേഹാദരവ് നൽകി. മണ്ഡലം പ്രസിഡൻറ് ടി.പി. സൈതലവി അധ്യക്ഷത വഹിച്ചു. മുസ്തഫ തിരൂർ, അഷ്റഫ് കോക്കൂർ, കെ.പി.എ സലാം, അബ്ദുൽ ഖാദർ അരിപ്ര, യാഹുമോൻ ചെമുക്കൻ, പി.വി. നാസർ ഷുക്കൂർ എറണാകുളം, ആർ. ഷുക്കൂർ, അഡ്വ. ആഷിഖ് എന്നിവർ സംസാരിച്ചു. റഹ്മത്തുല്ല തിരൂരങ്ങാടി സ്വാഗതവും ടി. അബ്ദുൽ റഷീദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.