രക്തദാനം മഹത്തരം –ഷംസുദ്ദീൻ ബിൻ മുഹ്യുദ്ദീൻ
text_fieldsദുബൈ: ആരോഗ്യ പ്രവർത്തകരും മനുഷ്യസ്നേഹികളുമൊക്കെ നടത്തുന്ന ജീവൻരക്ഷാപ്രവർത്തനങ്ങൾപോലെ മഹത്തരമാണ് സന്നദ്ധ രക്തദാനമെന്ന് യു.എ.ഇ കെ.എം.സി.സി നാഷനൽ കമ്മിറ്റി ഉപദേശകസമിതി ചെയർമാൻ ഷംസുദ്ദീൻ ബിൻ മുഹ്യുദ്ദീൻ അഭിപ്രായപ്പെട്ടു. ദുബൈ കെ.എം.സി.സി. കാസർകോട് ജില്ല കമ്മിറ്റി കൈൻഡ്നെസ് ബ്ലഡ് ഡൊണേഷൻ ടീമുമായി സഹകരിച്ചുകൊണ്ട് ‘രക്തം നൽകൂ ജീവൻ രക്ഷിക്കൂ’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ‘ദുബൈ ഹെൽത്ത് അതോറിറ്റിയി ലെബ്ലഡ് ബാങ്കിലേക്ക് 1000 യൂനിറ്റ് രക്തം’ കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റിക്ക് ദുബൈ ഹെൽത്ത് അതോറിറ്റിയുടെ പ്രശംസ പത്രം ദുബൈ ഹെൽത്ത് അതോറിറ്റിയുടെ ബ്ലഡ് ഡൊണേഷൻ ഇൻചാർജ് അൻവർ വയനാട് ഷംസുദ്ദീൻ ബിൻ മുഹ്യുദ്ദീന് കൈമാറി.
കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി പ്രസിഡൻറ് അബ്ദുള്ള ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. ദുബൈ കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ തിരൂർ, ട്രഷറർ പി.കെ. ഇസ്മായിൽ, സെക്രട്ടറി കെ.പി.എ. സലാം, ജില്ല ഓർഗനൈസിങ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ, ജില്ല ഭാരവാഹികളായ റഷീദ് ഹാജി കല്ലിങ്കാൽ, സി.എച്ച്. നുറുദ്ദീൻ, റാഫി പള്ളിപ്പുറം, യൂസുഫ് മുക്കൂട്, മണ്ഡലം ഭാരവാഹികളായ ഫൈസൽ പട്ടേൽ, ഷബീർ കീഴൂർ, ഷബീർ കൈതക്കാട്, ഇബ്രാഹിം ബേരിക്ക, സി.എ. ബഷീർ പള്ളിക്കര, സത്താർ ആലംപാടി, സിദ്ദീഖ് ചൗക്കി, റഷീദ് ആവിയിൽ, സുഹൈൽ കോപ്പ, സുബൈർ അബ്ദുല്ല, ആരിഫ് ചെരുമ്പ, അൻവർ വയനാട്, ശിഹാബ് തെരുവത്ത് എന്നിവർ പങ്കെടുത്തു. ഹനീഫ കട്ടക്കാൽ, ഹനീഫ ചേരങ്കൈ, ഇല്യാസ് ബല്ല, ബഷീർ ചേരങ്കൈ, ഹസ്സൻ കുദുവ, സർഫറാസ് പട്ടേൽ, ഹസ്സൻ പൊടിപ്പള്ളം, മൂസ ബാസിത്, ഇ. സാദിഖ്, അൻവർ കോളിയടുക്കം ഒ.എം. അബ്ദുല്ല ഗുരുക്കൾ എന്നിവർ സംബന്ധിച്ചു ട്രഷറർ ഹനീഫ ടി.ആർ. നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.