ദേശീയദിനാഘോഷം: ദുബൈ കെ.എം.സി.സി പൊതു സമ്മേളനം ഒന്നിന്
text_fieldsദുബൈ: യു.എ.ഇ ദേശീയദിനാഘോഷത്തിെൻറ ഭാഗമായി ദുബൈ കെ.എം.സി.സി. സംഘടിപ്പിക്കുന്ന സാംസ്കാരിക സമ്മേളനം ഡിസംബര്‍ ഒന്നിന് വൈകുന്നേരം ആറു മണിക്ക് ഗര്‍ഹൂദ് എന്‍.ഐ മോഡല്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുമെന്ന് പ്രസിഡൻറ് പി.കെ അന്‍വര്‍ നഹ, ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ട്രഷറര്‍ എ.സി ഇസ്മായില്‍, കോ-ഓര്‍ഡിനേറ്റര്‍ അഡ്വ:സാജിദ് അബൂബക്കര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍, എം.പിമാരായ പി.വി അബ്ദുല്‍ വഹാബ്,ജോസ് കെ മാണി, കെ.എം ഷാജി എം.എല്‍.എ തുടങ്ങിയവർ സംബന്ധിക്കും. ശ്രദ്ധേയമായ പ്രളയദുരന്ത രക്ഷാപ്രവർത്തനം നടത്തിയ മലപ്പുറം സ്വദേശി ജൈസലിന് ബെസ്റ്റ് ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ് നല്കി ആദരിക്കും.
ഇസ്മായില്‍ ഹംസ (എലൈറ്റ്ഗ്രൂപ്പ്), ജഷീര്‍ പി.കെ (ബീക്കന്‍ ഇന്‍ഫോടെക്), ഫയാസ് പാങ്ങാട്ട് (ഡീപ്സീ ട്രേഡിംഗ്), പ്രീമിയര്‍ ഓട്ടോ പാര്‍ട്സ്, എം.ഗ്രൂപ്പ്കാര്‍ഗോ തുടങ്ങിയ വ്യക്തികളെയും സ്ഥാപനങ്ങളെയും അവാര്‍ഡ് നല്കി ആദരിക്കും. ദുബൈ ഔഖാഫിന്റെ കീഴില്‍ 25 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ പണ്ഡിതനും വാഗ്മിയുമായ കായക്കൊടി ഇബ്രാഹിം മുസ്ലിയാർ, അഹമ്മദ് കുട്ടി ഉണ്ണികുളം, ഗായിക വിളയില്‍ ഫസീല എന്നിവർക്ക് പുരസ്കാരങ്ങൾ നൽകും. പ്രിന്‍സ് ബി. നായര്‍, നിസാം അഹമ്മദ്,സുമിത്ത് നായര്‍, ജസിത സന്‍ജിത്ത് , ശ്രീജിത്ത് ലാല്‍ എന്നിവർക്ക് മാധ്യമ പുരസ്കാരം സമ്മാനിക്കും. പ്രശസ്ത ഗായകരായ വിളയില്‍ ഫസീല, കണ്ണൂര്‍ മമ്മാലി, ഷാഫി കൊല്ലം, മുഹമ്മദ് റാഫി കുന്നംകുളം, നസീബ് നിലമ്പൂര്‍,മുഫ്ലിഹ് പാണക്കാട് എന്നിവര്‍ നയിക്കുന്ന ഇശല്‍ നൈറ്റും അരങ്ങേറും.ദുബൈയുടെ വിവിധഭാഗങ്ങളില്‍ നിന്ന് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ബന്ധപ്പെടേണ്ട നമ്പരുകള്‍: 055-2708322, 055-986408 വാർത്താ സമ്മേളനത്തിൽ ഡോ: പുത്തൂര്റഹ്മാന്, ഒ.കെ. ഇബ്രാഹിം, മുസ്തഫ തിരൂര്‍, മുഹമ്മദ്പട്ടാമ്പി, ആവയില്ഉമ്മര്ഹാജി, അശ്റഫ്കൊടുങ്ങല്ലൂര്, എം.എ മുഹമ്മദ് കുഞ്ഞി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.