Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ കെ.​എം.​സി.​സി...

ദു​ബൈ കെ.​എം.​സി.​സി വ​ണ്ടൂ​ർ മ​ണ്ഡ​ലം ഇ​ഫ്താ​ർ

text_fields
bookmark_border
ദു​ബൈ കെ.​എം.​സി.​സി വ​ണ്ടൂ​ർ മ​ണ്ഡ​ലം ഇ​ഫ്താ​ർ
cancel
camera_alt

ദു​ബൈ കെ.​എം.​സി.​സി വ​ണ്ടൂ​ർ മ​ണ്ഡ​ല​ത്തി​ന്‍റെ

ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ഇ​ഫ്താ​ർ സം​ഗ​മം

ദു​ബൈ: ദു​ബൈ കെ.​എം.​സി.​സി വ​ണ്ടൂ​ർ മ​ണ്ഡ​ല​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ഫ്താ​ർ സം​ഗ​മം ‘റൈ​ഹാ​ൻ 2024’ സം​ഘ​ടി​പ്പി​ച്ചു. ദു​ബൈ അ​ബു ഹെ​യ്ൽ സ്കൗ​ട്ട് മി​ഷ​ൻ ഗ്രൗ​ണ്ടി​ൽ സം​ഘ​ടി​പ്പി​ച്ച സം​ഗ​മ​ത്തി​ൽ പ്ര​സി​ഡ​ന്‍റ്​ ഫി​റോ​സ് ക​രു​വാ​ര​കു​ണ്ട് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ദു​ബൈ മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ്​ സി​ദ്ദീ​ഖ് കാ​ല​ടി ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. റ​മ​ദാ​ൻ ഉ​ദ്ബോ​ധ​ന പ്ര​സം​ഗം ദു​ബൈ അ​ൽ ജീ​ൽ അ​ക്കാ​ദ​മി പ്രി​ൻ​സി​പ്പ​ൽ നൗ​ഫ​ൽ വാ​ഫി നി​ർ​വ​ഹി​ച്ചു.

ദു​ബൈ കെ.​എം.​സി.​സി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ തി​രൂ​ർ, ആ​ർ. ഷു​ക്കൂ​ർ, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ എ.​പി. നൗ​ഫ​ൽ, സി.​വി. അ​ഷ്‌​റ​ഫ്, ന​ജ്മു​ദ്ദീ​ൻ ത​റ​യി​ൽ, അ​മീ​ൻ ക​രു​വാ​ര​കു​ണ്ട്, ശി​ഹാ​ബ് ഇ​രി​വേ​റ്റി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ഈ​സ അ​നീ​സ്, ശി​ഹാ​ബ് ത​ങ്ങ​ൾ, ന​സീം കൂ​രാ​ട്, ഉ​മ്മ​ർ വ​ണ്ടൂ​ർ, ഗ​ഫൂ​ർ കാ​ളി​കാ​വ്, ആ​ഷി​ക് വാ​ഫി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ഫീ​ർ തു​വ്വൂ​ർ സ്വാ​ഗ​ത​വും നി​ഷാ​ദ് പു​ൽ​പ്പാ​ട​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ഇ​ഫ്താ​ർ വി​രു​ന്നി​ൽ നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു. ഏ​പ്രി​ൽ 28ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച ബാ​ഡ്‌​മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ബ്രോ​ഷ​ർ പ്ര​കാ​ശ​നം മു​ൻ ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​വി. നാ​സ​ർ വ​ള​ന്‍റി​യ​ർ ടീ​മി​ന് കൈ​മാ​റി നി​ർ​വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmcciftharUAE.
News Summary - Dubai KMCC Vandoor Mandalam Iftar
Next Story