ദുബൈ മലയാളം മിഷൻ റിപ്പബ്ലിക് ദിനാചരണം സംഘടിപ്പിച്ചു
text_fieldsദുബൈ: ദുബൈ മലയാളം മിഷൻ റിപ്പബ്ലിക് ദിനാചരണം സംഘടിപ്പിച്ചു. കേരള സാക്ഷരതാ മിഷൻ വയോജന വിദ്യാഭ്യാസ പദ്ധതിയിൽ പത്താംതരം പരീക്ഷക്ക് തയാറെടുക്കുന്ന 76കാരിയായ രുഗ്മിണിയമ്മ മുഖ്യാതിഥിയായിരുന്നു.
വായനയുടെ പ്രാധാന്യത്തെയും ലക്ഷ്യബോധത്തോടെയുള്ള പഠനത്തിന്റെയും ആവശ്യകതയെക്കുറിച്ച് കുട്ടികളെ അവർ ഉദ്ബോധിപ്പിച്ചു. രുഗ്മിണിയമ്മ എഴുതിയ നാടൻപാട്ടും ചടങ്ങിൽ ആലപിച്ചു.
മലയാളം മിഷൻ രക്ഷാധികാരിയായ പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ.കെ. കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. ദുബൈ മലയാളം മിഷൻ ചെയർമാൻ വിനോദ് നമ്പ്യാർ അധ്യക്ഷത വഹിച്ചു.
ഓർമ രക്ഷാധികാരി രാജൻ മാഹി, ദുബൈ മലയാളം മിഷൻ സെക്രട്ടറി സി.എൻ.എൻ. ദിലീപ്, ജോയന്റ് സെക്രട്ടറി എം.സി. ബാബു എന്നിവർ ആശംസകൾ നേർന്നു. രുഗ്മിണിയമ്മയെ വിനോദ് നമ്പ്യാർ, എൻ.കെ. കുഞ്ഞഹമ്മദ് എന്നിവർ പൊന്നാട അണിയിച്ച് ആദരിച്ചു.
ദുബൈ മലയാളം മിഷൻ വിദ്യാർഥികൾക്ക് പുറമെ എക്സിക്യൂട്ടിവ് അംഗങ്ങളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു. സ്വപ്ന സജി കുട്ടികൾക്ക് ക്ലാസെടുത്തു. ഭരണഘടനയുടെ ആമുഖം ദെയ്റ ചങ്ങാതിക്കൂട്ടം വിദ്യാർഥി സ്നേഹ സുനിൽ വായിച്ചു. വിദ്യാർഥികളായ സ്നേഹ, മീനാക്ഷി, റയാൻ, രക്ഷാകർത്താവായ ദേശഭക്തിഗാനങ്ങൾ ആലപിച്ചു.
ദുബൈ മലയാളം മിഷൻ പ്രസിഡന്റ് അംബുജം സതീഷ് സ്വാഗതവും ദെയ്റ മേഖല കോഓഡിനേറ്റർ സജി പി. ദേവ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.