ദുബൈ മാരത്തൺ ഫെബ്രുവരി 12ന്
text_fieldsദുബൈ: ലോകത്തിലെ ഏറ്റവും പ്രധാന മാരത്തണുകളിൽ ഒന്നായ ദുബൈ ലോക മാരത്തൺ ഫെബ്രുവരി 12ന് നടക്കും. ദുബൈ സ്പോർട്സ് കൗൺസിൽ സംഘടിപ്പിക്കുന്ന മാരത്തണിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു.
ദുബൈയിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും സംഘടനകളും കൂട്ടായ്മകളുമെല്ലാം പങ്കെടുക്കുന്ന മാരത്തൺ മൂന്ന് വിഭാഗങ്ങളിലായാണ് നടക്കുന്നത്. മെയിൻ റേസ് 42.195 കിലോമീറ്ററായിരിക്കും. ഇതായിരിക്കും ചാമ്പ്യൻമാരെ നിർണയിക്കുന്നത്. ഇതിന് പുറമെ 10 കിലോമീറ്റർ, നാല് കിലോമീറ്റർ റേസുകളും അരങ്ങേറുന്നുണ്ട്. കുടുംബങ്ങൾക്കും കുട്ടികൾക്കുമായാണ് നാല് കിലോമീറ്റർ റേസ്. ദുബൈ സ്പോർട്സ് കൗൺസിലിന് പുറമെ ആർ.ടി.എ, ദുബൈ മുനിസിപ്പാലിറ്റി, ദുബൈ ഡ്യൂട്ടി ഫ്രീ ഷോപ്പ്, അൽ അമീൻ സർവീസ്, എമിറേറ്റ്സ് അസോസിയേഷൻ ഫോർ കെയർ ആൻഡ് കൈൻഡ്നെസ് ഓഫ് പേരൻറ്സ് തുടങ്ങിയവരും മാരത്തണിന്റെ സംഘാടനത്തിൽ ഭാഗമാണ്.
മേഖലയിലെ ഏറ്റവും പ്രധാന പരിപാടിക്കായി ഒരുക്കം പൂർത്തിയായെന്ന് ദുബൈ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ജനറൽ സഈദ് ഹരബ് പറഞ്ഞു. ഓരോ വർഷവും രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം വർധിക്കുകയാണെന്നും ഇത് സന്തോഷകരമാണെന്നും ദുബൈ വേൾഡ് മാരത്തണം ജനറൽ കോഡിനേറ്റർ അഹ്മദ് അൽ കമാലി പറഞ്ഞു. ദുബൈ ടി.വിയിൽ തത്സമയ സംപ്രേക്ഷണമുണ്ടായിരിക്കും. പങ്കാളിത്തത്തിൽ ഈ വർഷം റെക്കോഡിടുമെന്നാണ് പ്രതീക്ഷ. ഫെബ്രുവരി എട്ട് വരെ രജിസ്റ്റർ ചെയ്യാം. dubaimarathon.org എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.