സമൂഹ നോമ്പുതുറ ഒരുക്കി ദുബൈ മർകസ്
text_fieldsദുബൈ: മുൻ വർഷങ്ങളിലെപോലെ വിവിധ രാജ്യക്കാരായ നിരവധി ആളുകൾക്ക് ദൈനംദിനം ഇഫ്താർ വിരുന്നൊരുക്കി ഈ വർഷവും ദുബൈ മർകസ്. റമദാൻ ഒന്നു മുതൽ അബൂ ഹൈലിലെ ആസ്ഥാനത്ത് നടന്നുവരുന്ന സമൂഹനോമ്പുതുറയിൽ ഇതുവരെ ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. റമദാൻ അവസാനം വരെ നോമ്പുതുറ തുടരുമെന്ന് മർകസ് അധികൃതർ അറിയിച്ചു. രാജ്യത്തെ പ്രമുഖ ജീവകാരുണ്യ സംഘടനയായ ദുബൈ ചാരിറ്റി അസോസിയേഷന്റെ സഹകരണത്തോടെയാണ് സമൂഹ നോമ്പുതുറ നടന്നുവരുന്നത്. മുൻ വർഷങ്ങളിലും ഇത്തരത്തിൽ സമൂഹ നോമ്പുതുറ മർകസിൽ നടന്നിരുന്നു. ഐ.സി.എഫ്, ആർ.എസ്.സിയുടെ നേതൃത്വത്തിലുള്ള വളന്റിയർമാരാണ് വിപുലമായ നോമ്പുതുറക്ക് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.