ദുബൈ മീലാദ് കോണ്‍ഫറന്‍സിന് സമാപനം
text_fieldsദുബൈ: ദുബൈ വാഫി അലുമ്നി അസോസിയേഷന് സംഘടിപ്പിച്ച മീലാദ് കോണ്‍ഫറന്‍സ് ഖിസൈസ് വുഡ്ലം പാർക്ക് സ്കൂളിൽ നടന്നു. സി.ഐ.സി സ്ഥാപകൻ പ്രഫ. അബ്ദുല്‍ ഹക്കീം ഫൈസി ആദൃശേരി മീലാദ് പ്രഭാഷണം നടത്തി. അഹ്മദ് ഫൈസി കക്കാട് ഡൈനാമിക് വൈബ്സ് എന്ന ശീർഷകത്തിൽ സംസാരിച്ചു.
ദുബൈ വാഫി അലുമ്നി അസോസിയേഷന് കീഴിലുള്ള അൽജീൽ അക്കാദമിയിലെ വിദ്യാർഥികളുടെ കലാ പരിപാടികൾ, വാഫി അലുമ്നി ഫെസ്റ്റ് എന്നിവയും അരങ്ങേറി. വൈകീട്ട് ഏഴ് മണിക്ക് ആരംഭിച്ച പൊതു പരിപാടിയിൽ മത, സാമൂഹിക, രാഷ്ട്രീയ, സാസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
യു.എ.ഇ വാഫി അലുമ്നി സംഘടിപ്പിക്കുന്ന പ്രവാചക ചരിത്ര പഠന പരമ്പര ‘ഇലൽ ഹബീബ്’ സീസൺ രണ്ടിന്റെ ഔദ്യോഗിക ലോഞ്ചിങ് ഷാർജ കെ.എം.സി.സി പ്രസിഡന്റ് ഹാശിം ന്യൂഞ്ഞേരി, പ്രഫ. അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരി എന്നിവർ ചേർന്ന് നടത്തി. ദുബൈ കെ.എം.സി.സി പ്രതിനിധി മുഹമ്മദ് പട്ടാമ്പി വാഫി മീലാദ് ഫെസ്റ്റ് ഓവറോൾ ട്രോഫി വിതരണം ചെയ്തു.
വിവിധ എമിറേറ്റുകളിലെ കെ.എം.സി.സി നേതാക്കൾ, ഇൻകാസ് പ്രസിഡന്റ് റഫീഖ് പി.കെ, ഡോ. അബ്ദുൽ ജലീൽ വാഫി അൽ അസ്ഹരി, യു.എ.ഇ നാഷനൽ വാഫി അലുമ്നി പ്രസിഡന്റ് മുസ്തഫ വാഫി അബൂദബി, ജനറൽ സെക്രട്ടറി അലി വാഫി കൊളത്തൂർ, ഓവർസീസ് അലുമ്നി ജനറൽ സെക്രട്ടറി ഹമീദ് വാഫി ഷാർജ, അൽ ജീൽ അക്കാദമി രക്ഷിതാക്കൾ, വിവിധ എമിറേറ്റുകളിലെ വാഫി അലുമ്നി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.