Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ മെറ്റാവേഴ്​സ്​...

ദുബൈ മെറ്റാവേഴ്​സ്​ അസംബ്ലി സെപ്​റ്റംബറിൽ; ഫ്യൂചർ മ്യൂസിയം വേദിയാകും

text_fields
bookmark_border
ദുബൈ മെറ്റാവേഴ്​സ്​ അസംബ്ലി സെപ്​റ്റംബറിൽ; ഫ്യൂചർ മ്യൂസിയം വേദിയാകും
cancel
camera_alt

 ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം

Listen to this Article

ദുബൈ: ആശയവിനിമയ മേഖലയിൽ വിപ്ലവം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്ന മെറ്റാവേഴ്സ് രംഗത്ത് ദുബൈ സർക്കാർ പുതിയ നയം പ്രഖ്യാപിച്ചതിന്​ പിന്നാലെ മെറ്റാവേഴ്​സ്​ അസംബ്ലിക്കും വേദിയൊരുങ്ങുന്നു. സെപ്​റ്റംബർ 28, 29 തീയതികളിൽ ഫ്യൂചർ മ്യൂസിയത്തിലാണ്​ ദുബൈ മെറ്റാവേഴ്​സ്​ അസംബ്ലി നടക്കുന്നത്​.

ദുബൈ കിരീടാവകാശിയും ദുബൈ എക്സിക്യൂട്ടീവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം ആണ്​ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്​. ആഗോളതലത്തിൽ മെറ്റാവേ​ഴ്​സ്​ സാ​ങ്കേതികതയുമായി ബന്ധപ്പെട്ട്​ പ്രവർത്തിക്കുന്ന 40 സ്ഥാപനങ്ങളും 300 വിദഗ്​ധരും ദുബൈയിൽ ഒന്നുചേരും. 10ലധികം സെഷൻസും ശിൽപശാലകളും നടക്കും.

മെറ്റാവേഴ്​സിന്‍റെ അനന്ത സാധ്യതകൾ മനുഷ്യസമൂഹത്തിന്​ ഗുണകരമാകുംവിധം എങ്ങിനെ വിനിയോഗിക്കാമെന്ന ചർച്ചകളാണ്​ മെറ്റാവേഴ്​സ്​ അസംബ്ലിയിൽ നടക്കുക. മെറ്റാവേഴ്​സിന്‍റെ ഭാവി സംബന്ധിച്ച ആഗോള ചർച്ചകളുടെ തുടക്കമായിരിക്കും ദുബൈയിൽ നടക്കുകയെന്ന്​ ശൈഖ്​ ഹംദാൻ ചൂണ്ടിക്കാട്ടി. 'മെറ്റാവേഴ്​സ്​ രംഗത്ത്​ പുതുമ കണ്ടെത്താൻ ശ്രമിക്കുന്നവരെ ഒന്നിപ്പിക്കുന്ന ആഗോളവേദിയാണ് ദുബൈയിൽ ഒരുങ്ങുന്നത്​.

ഈ സാ​ങ്കേതിക വിദ്യയുടെ അനതിസാധാരണമായ സാധ്യതകൾ ദുബൈ അസംബ്ലിയിൽ പ​ങ്കെടുക്കുന്നവർക്ക്​ അനുഭവിക്കാൻ കഴിയും. മെറ്റാവേഴ്​സിന്‍റെ എല്ലാ സാധ്യതകളും പരീക്ഷിക്കുകയും ഗുണഫലങ്ങൾ അനുഭവിക്കുകയും ചെയ്യുന്ന ആദ്യ നഗരമായി ദുബൈയെ മാറ്റിയെടുക്കുകയാണ്​ ലക്ഷ്യം' -ശൈഖ്​ ഹംദാൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai Metaverse Assembly
News Summary - Dubai Metaverse Assembly in September
Next Story